ഇവൾ വരദക്ഷിണ; മകളുടെ ചിത്രം പങ്കുവച്ച് ‘സ്ത്രീധനം’ നായിക

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെത്തിയ സന്തോഷത്തിലാണ് ദിവ്യയും ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ സംവിധായകനും ദിവ്യയുടെ ഭർത്താവുമായ രതീഷ് പൊതുവാളും

Divya Padmini, Divya Viswanathan, Divya Padmini family, Sthreedhanam nayika divya, ദിവ്യ പദ്മിനി, ദിവ്യ വിശ്വനാഥ്, Ratheesh Balakrishna Poduval, Android Kunjappan director, Indian express malayalam, IE Malayalam

‘സ്ത്രീധനം’ സീരിയലിലെ ദിവ്യ എന്ന കഥാപാത്രത്തെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് അത്ര എളുപ്പം മറക്കാനാവില്ല. നടി ദിവ്യ പത്മിനിയെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയാക്കിയ സീരിയലുകളിൽ ഒന്നായിരുന്നു അത്. ഇപ്പോഴിതാ, വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ദിവ്യയൊരു അമ്മയായിരിക്കുന്നു. മകൾക്കൊപ്പമുള്ള ചിത്രവും മകളുടെ പേരുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത് സംവിധായകനും ദിവ്യയുടെ ഭർത്താവുമായ രതീഷ് പൊതുവാളാണ്. ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ.

Read more: മിനിസ്ക്രീൻ പ്രേക്ഷകരുടെ ‘മാനസപുത്രി’ ഇപ്പോൾ ഇവിടെയാണ്; ചിത്രങ്ങൾ കാണാം

ഇടുക്കി കട്ടപ്പന സ്വദേശിയാണ് ദിവ്യ. ചന്ദ്രനിലേക്കൊരു വഴി, ഹസ്ബന്റ്സ് ഇൻ ഗോവ, റോക്ക് സ്റ്റാർ എന്നു തുടങ്ങി മലയാളത്തിലും തമിഴിലുമായി എട്ടോളം ചിത്രങ്ങളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. അനഘ, സ്ത്രീധനം, മനസ്സറിയാതെ, ഇന്ദ്രനീലം, മറ്റൊരുവൾ, സ്ത്രീമനസ്സ്, അമ്മത്തൊട്ടിൽ, മനപൊരുത്തം, വേളാങ്കണ്ണി മാതാവ്, ഗൗരി എന്നു തുടങ്ങി പതിനാറോളം സീരിയലുകളിലും ദിവ്യ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Read more: ടിക്‌ടോക് വീഡിയോയുമായി ‘വാനമ്പാടി’ നായിക

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Sthreedhanam serial fame divya padmini and director ratheesh poduval blessed with a baby girl

Next Story
മിമിക്രി കലാകാരൻ ഷാബുരാജ് അന്തരിച്ചുShaburaj, Shaburaj comedy star, ഷാബുരാജ്,​​ Shaburaj death, Shaburaj passes away, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com