ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും എന്ന ഷോ ഇന്ന് മുതൽ വീണ്ടും ഏഷ്യാനെറ്റിൽ. പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങളും വേണ്ടുവോളം നിറച്ചാണ് ഇത്തവണയും ഷോ ഒരുക്കിയിരിക്കുന്നത്.
നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വോഗത്തിന്റെ മുള്‍മുനയിൽ നിര്‍ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടെ മലയാളികള്‍ക്ക് ഒരു കാഴ്ചസദ്യ ഒരുക്കുകയാണ് ഈ ഷോയിലൂടെ ഏഷ്യാനെറ്റ്. നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് ഒരുക്കിയ പടുകൂറ്റൻ സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം നടക്കുന്നത്.
ബിഗ് ബോസ് ഫെയിമുകളായ അനൂപും ആര്യയുമാണ് അവതാരകർ. നടി അനു സിത്താരയാണ് പുതിയ സീസൺ ഉദ്ഘാടനം ചെയ്തത്. സ്റ്റാർ സിങ്ങർ സീസൺ 8 വിന്നർ റിതു കൃഷ്ണ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥികളായ ഡോ റോബിൻ , ജാസ്മിൻ എം മൂസ , നിമിഷ , ഡെയ്സി ഡേവിഡ്, നവീൻ അറക്കൽ, അഖിൽ, ശാലിനി, വിനയ് മാധവ് എന്നിവരാണ് ആദ്യ എപ്പിസോഡിൽ എത്തുന്നത്.
വേറിട്ട ദൃശ്യചാരുതയുമായെത്തുന്ന സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 ജൂൺ 25 മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും രാത്രി എട്ട് മണി മുതൽ സംപ്രേക്ഷണം ചെയ്യുന്നു.