scorecardresearch

മൂന്നു മാസത്തെ ഇടവേളക്ക് ശേഷം ഞങ്ങൾ എത്തി; ഉർവശിയ്‌ക്കൊപ്പം സ്റ്റാർ സിംഗർ ടീം

45 വർഷത്തെ അതുല്യ കലാജീവിതത്തിൽ നടി, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരക, തിരക്കഥാകൃത്ത്, നിർമാതാവ് തുടങ്ങി നിരവധി മേഖലകളിൽ തിളങ്ങിയ ഉർവശിയെ ചടങ്ങിൽ ആദരിച്ചു

45 വർഷത്തെ അതുല്യ കലാജീവിതത്തിൽ നടി, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരക, തിരക്കഥാകൃത്ത്, നിർമാതാവ് തുടങ്ങി നിരവധി മേഖലകളിൽ തിളങ്ങിയ ഉർവശിയെ ചടങ്ങിൽ ആദരിച്ചു

author-image
Entertainment Desk
New Update
Star Singer Season 10 reloading mega event

ബിഗ് ബോസ് ഷോയുടെ സംപ്രേഷണത്തിനു മുന്നോടിയായി നിർത്തിവച്ച സ്റ്റാർ സിംഗർ സീസൺ 10 പുനരാരംഭിക്കുന്നു. സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി  മെഗാ സ്റ്റേജ് ഇവന്റ്  സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് ഇവന്റ്  2025 നവംബർ 23നു രാത്രി 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു. 

Advertisment

Also Read: "പോസ്റ്റ് പിൻവലിച്ച് പേടിച്ചോടിയത് പോലെ; ഞങ്ങളൊരുപാട് സ്നേഹിക്കുന്ന പിള്ളേരാണ്"

സ്റ്റാർ സിങ്ങർ റീ -ലോഡിങ്  ഇവന്റിൽ പ്രശസ്ത നടി ഉർവശി മുഖ്യാതിഥിയായി എത്തി. 45 വർഷത്തെ അതുല്യ കലാജീവിതത്തിൽ നടി, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരക, തിരക്കഥാകൃത്ത്, നിർമാതാവ് തുടങ്ങി നിരവധി മേഖലകളിൽ തിളങ്ങിയ ഉർവശിയെ വിധികർത്താക്കളായ കെ എസ് ചിത്ര, വിധു പ്രതാപ്, സിതാര, നിഖില വിമൽ  ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ  എന്നിവർ ചേർന്ന്  ആദരിച്ചു.

Also Read: ഞാൻ വിന്നറാവാതിരുന്നത് അവര് കാരണമെന്ന് പറഞ്ഞു; ആദിലയോടും നൂറയോടും പെങ്ങൾ പാസം കാണിച്ചിട്ടില്ല

Advertisment

ഇതിനോടൊപ്പം തന്നെ ബിഗ് ബോസ് സീസൺ 7-ലെ ഫൈനൽ സിക്സ് മത്സരാർത്ഥികളായ അനുമോൾ, അനീഷ്, ഷാനവാസ്, നിവിൻ, അക്ബർ, നൂറ എന്നിവർ പ്രത്യേക അതിഥികളായി വേദിയിലെത്തി തങ്ങളുടെ ബിഗ് ബോസ് അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവച്ചു.  

Also Read: പഠനം തുടരാൻ ബുദ്ധിമുട്ടുന്ന കുട്ടികളെ അറിയുമോ? ബിഗ് ബോസിൽ നിന്നുള്ള പണം അവർക്കെന്ന് പ്രവീൺ

സ്റ്റാർ സിംഗർ സീസൺ പത്തിന്റെ  വിധികർത്താക്കളായ കെ എസ് ചിത്ര, വിധു പ്രതാപ്, സിതാര  എന്നിവരുടെ മാസ്മരിക ഗാന പ്രകടനങ്ങളും ഈ  സായാഹ്നത്തിന് മാറ്റുകൂട്ടി. 

സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് ഇവന്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് അവതാരക വർഷ. 

Also Read: അനുവും അനീഷും ഷാനവാസും വീണ്ടും ഒരുമിച്ച്; ബിബി ഗ്യാങ് സ്റ്റാർ സിംഗേഴ്സിനൊപ്പം

Urvashi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: