/indian-express-malayalam/media/media_files/2025/11/24/noora-star-singer-2025-11-24-19-47-56.jpg)
Source: Screengrab
ബിഗ് ബോസിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച മത്സരാർഥികളിൽ ഒരാളാണ് നൂറ. 'നൂറയെ കണ്ടൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാനാവില്ല' എന്ന കമന്റുകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. നൂറയുടെ ഒരുപാട് റീലുകളും ഫോട്ടോകളുമെല്ലാം വൈറലായി. ബിഗ് ബോസിന് പിന്നാലെ സ്റ്റാർ സിംഗർ റീലോഞ്ചിന് എത്തിയപ്പോഴും എല്ലാവരുടേയും മനം കവരുകയാണ് നൂറ.
സാരിയായിരുന്നു സ്റ്റാർ സിംഗർ റീലോഞ്ചിന് എത്തിയപ്പോൾ നൂറയുടെ വേഷം. സ്റ്റാർ സിംഗർ വേദിയിലും നൂറയുടെ ആരാധകരെ കുറിച്ചായിരുന്നു സംസാരം. നൂറ വരുന്നുണ്ടെന്ന് അറിഞ്ഞു. അതുകൊണ്ട് നന്നായി ഒരുങ്ങി എന്നാണ് പരസ്പരം ട്രോളി വിധുപ്രതാപും മിഥുനും പറഞ്ഞത്.
Also Read: ആലപ്പുഴയിലെ മലയാളം വെറെയാണെന്ന് ജിസേൽ; ആ മലയാളം ഒന്ന് കേട്ടു നോക്കൂ
നൂറയുടെ പല ആംഗിളുകളിൽ നിന്നുള്ള ഫോട്ടോകൾക്ക് നിരവധി ആരാധകരാണ്. ഇവിടെ ഫാൻ ബേസ് നോക്കിയാൽ നൂറയ്ക്കായിരിക്കും കൂടുതൽ. ഗ്യാലറി നിറയെ നൂറയുടെ ഫോട്ടോകളാണ് എന്നെല്ലാമാണ് ഇവരുടെ വാക്കുകൾ. സ്റ്റാർ സിംഗറിലെ മത്സരാർഥിയായ അർജുനെ തങ്ങളുടെ ടീമിലേക്ക് കൊണ്ടുവരാൻ കോൺവെന്റ് സ്കൂൾ നൂറയെ കൊണ്ടും വിളിപ്പിച്ചു. നൂറ വിളിച്ചാൽ അർജുന് വരാതിരിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു ട്രോളിയത്.
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol
ഈ കളി തമാശകൾക്ക് ഇടയിൽ എല്ലാവരുടേയും ഹൃദയം തൊടുന്ന വാക്കുകൾ മിഥുനിൽ നിന്ന് വന്നു. നൂറയേയും ആദിലയേയും കണ്ടാൽ ആദ്യം പറയുന്നത് ലാലേട്ടൻ പറഞ്ഞ കാര്യമാണ്. ലാലേട്ടൻ പറഞ്ഞത് പോലെ ആദിലയ്ക്കും നൂറയ്ക്കും ഏത് സമയത്തും ഞങ്ങളുടെ എല്ലാവരുടേയും വീട്ടിലേക്ക് സ്വാഗതം എന്ന് മിഥുൻ പറഞ്ഞു.
Also Read: മാസം 90000 രൂപ; വോട്ട് മറിക്കലും പല കളികളും നടക്കുന്നു; ജിഷിന്റെ വെളിപ്പെടുത്തൽ
സ്റ്റാർ സിംഗർ വേദിയിലെത്തിയ നൂറയുടെ വിഡിയോകൾക്കടിയിൽ നൂറാ ഫാൻസിന്റെ കമന്റുകൾ നിറയുകയാണ്. "ടോപ് ഫൈവിനെയെല്ലാം നൂറ സൈഡാക്കി. ആ അനുമോളോട് അങ്ങോട്ട് മാറി നിൽക്കാൻ പറയൂ. കേരളത്തിന്റെ ആലിയാ ഭട്ട്" ഇങ്ങനെയെല്ലാം പറഞ്ഞും കമന്റുകൾ വരുന്നുണ്ട്.
Read More: ബ്യൂട്ടി ട്രീറ്റ്മെന്റുകൾക്ക് ശേഷം കിടിലൻ മേക്കോവറിൽ രേണു സുധി; സുന്ദരി പെണ്ണേ എന്ന് കമന്റുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us