/indian-express-malayalam/media/media_files/2025/11/24/anumol-ks-chitra-nevin-star-singer-2025-11-24-12-32-41.jpeg)
Source: Screengrab
സ്റ്റാർ സിംഗർ റീലോഞ്ച് കളറാക്കാൻ ബിഗ് ബോസ് ടോപ് 6 കണ്ടസ്റ്റൻസും ഉണ്ടായിരുന്നു. ബിഗ് ബോസിൽ നിന്ന് ഏഴിന്റെ പണിയെല്ലാം അതിജീവിച്ച് എത്തിയവർക്ക് സ്റ്റാർ സിംഗർ റീലോഞ്ച് വേദിയിലും ഒരു വമ്പൻ ടാസ്ക് കാത്തിരിക്കുന്നുണ്ടായി. അതിലും ബിഗ് ബോസ് സീസൺ 7 വിന്നർ തന്നെയാണ് ജയിച്ചത്. ജയിച്ചതിന് അനുമോൾക്ക് കെ എസ് ചിത്രയുടെ കയ്യിൽ നിന്ന് സർപ്രൈസ് സമ്മാനവും ലഭിച്ചു.
മലയാളിയുടെ പ്രിയപ്പെട്ട ഗായികയായ ചിത്ര ചേച്ചിയുടെ ഇഷ്ടപ്പെട്ട ഭക്ഷണം ക്രീം ബൺ ആണ്. ഈ ക്രീം ബൺ ഏറ്റവും കൂടുതൽ കഴിക്കുന്നത് ആര് എന്ന മത്സരം സ്റ്റാർ സിംഗർ റീലോഞ്ച് വേദിയിൽ നടന്നപ്പോൾ ഏറ്റുമുട്ടിയത് നെവിനും അനുമോളും. അനുമോൾക്ക് മുൻപിൽ ഇവിടേയും നെവിന് തോൽവി സമ്മതിക്കേണ്ടി വന്നു.
Also Read: ആലപ്പുഴയിലെ മലയാളം വെറെയാണെന്ന് ജിസേൽ; ആ മലയാളം ഒന്ന് കേട്ടു നോക്കൂ
ജയിക്കുന്നയാൾക്ക് സമ്മാനം നൽകും എന്ന് മത്സരത്തിന് മുൻപ് അവതാരകനായെത്തിയ മിഥുൻ പറഞ്ഞിരുന്നു. കടുത്ത പോരാട്ടം നടത്തി നെവിനെ തോൽപ്പിച്ചതിന് പിന്നാലെ അനുമോൾ സമ്മാനം ചോദിച്ചു. സമ്മാനം കിട്ടാതെ സ്റ്റേജിൽ നിന്ന് പോകില്ല എന്ന് അനുമോൾ പറഞ്ഞതോടെ മിഥുൻ പെട്ടു. ഈ സമയം ആണ് മിഥുനെ രക്ഷിക്കാൻ ചിത്ര ചേച്ചി എത്തിയത്.
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol
ബിഗ് ബോസ് വിന്നറായ അനുമോളുടെ കയ്യിൽ ചിത്ര ചേച്ചി തന്നെ മോതിരം ഇട്ടുകൊടുത്തു. ഇത് ഡയമണ്ട് മോതിരം ആണോ എന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചോദ്യം വരുന്നത്. ഇവിടേയും അനുമോൾ ജയിച്ചത് പിആർ കാരണമാണെന്ന് പറയുമോയെന്ന് അനുമോൾ ആരാധകർ ചോദിക്കുന്നുണ്ട്.
Also Read: മാസം 90000 രൂപ; വോട്ട് മറിക്കലും പല കളികളും നടക്കുന്നു; ജിഷിന്റെ വെളിപ്പെടുത്തൽ
സ്റ്റാർ സിംഗറിന്റെ ഈ എപ്പിസോഡ് അനുമോൾ തൂക്കി എന്ന് പറഞ്ഞാണ് കമന്റുകൾ വരുന്നത്. കഴിഞ്ഞ ബിഗ് ബോസ് സീസൺ മുൻപോട്ട് കൊണ്ടുപോയത് തന്നെ അനുവും നെവിനും ആണെന്നാണ് പലരുടേയും അഭിപ്രായം. സ്റ്റാർ സിംഗർ റീലോഞ്ചിന് ബിഗ് ബോസ് ഏഴാം സീസണിലെ ടോപ് ആറിലെത്തിയ അനുമോൾ, അനീഷ്, ഷാനവാസ്, അക്ബർ, നെവിൻ, നൂറ എന്നിവർ വന്നിരുന്നു. ഇവരുടെ ഫോട്ടോകളും റീലുകളുമെല്ലാം വൈറലാവുകയും ചെയ്തു.
Read More: ബ്യൂട്ടി ട്രീറ്റ്മെന്റുകൾക്ക് ശേഷം കിടിലൻ മേക്കോവറിൽ രേണു സുധി; സുന്ദരി പെണ്ണേ എന്ന് കമന്റുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us