scorecardresearch

സ്റ്റാർ സിംഗർ വിജയ കിരീടം ചൂടുന്നത് ആരാകും?

സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3യുടെ ഗ്രാൻഡ് ഫിനാലെ ഇന്ന്

Asianet, Star singer, Reality show
സ്റ്റാർ സിങ്ങർ

പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി കുരുന്നു ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 യുടെ ഗ്രാൻഡ് ഫിനാലെയ്ക്ക് വേദി ഒരുങ്ങുന്നു. ഇന്ന് ( മാർച്ച് 19) രാത്രി 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും.

വാശിയേറിയ പോരാട്ടങ്ങൾക്കും നിരവധി നിർണായകമായ റൗണ്ടുകൾക്കും ശേഷമാണ് അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ അരങ്ങേറുന്നത്. പല്ലവി രതീഷ്, ആര്യൻ എസ് എൻ, സാത്വിക് എസ് സതീഷ്, സെറ റോബിൻ, ഹിതാഷിനി ബിനീഷ് എന്നിവരാണ് ഫൈനലിസ്റ്റുകൾ.

സീസൺ 8 ന്റെ സംഗീതയാത്രയിൽ വിധികർത്താക്കളായി എത്തിയത് ഗായകരായ മഞ്ജരി,സിത്താര സംഗീത സംവിധായകരായ കൈലാഷ് മേനോൻ, സ്റ്റീഫൻ ദേവസ്യ തുടങ്ങിയവരാണ്. അതോടൊപ്പം പ്രമുഖ സംഗീതജ്ഞരും ഗായകരും ജനപ്രിയസിനിമാതാരങ്ങളും മത്സരാർത്ഥികളുടെ പാട്ടുകൾ ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വേദിയിൽ എത്തിയിരുന്നു. കെ എസ് ചിത്രയാണ് ഗ്രാൻഡ് ഫിനാലെയിലെ മുഖ്യാതിഥി.

സ്റ്റാർ സിംഗർ സീസൺ 8 ഗ്രാൻഡ് ഫിനാലെയിൽ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്ത ചലച്ചിത്ര താരം ഭാവന വേദിയിൽ എത്തും. കൂടാതെ ഗായിക ജാനകി ഈശ്വർ, ചലച്ചിത്ര ടെലിവിഷൻ താരങ്ങളായ റംസാൻ, ദിൽഷ, നലീഫ്, ജോൺ, ശ്വേത, രേഷ്മ, ശ്രീതു, മനീഷ തുടങ്ങിയവരുടെ പ്രകടനങ്ങളും ഗ്രാൻഡ് ഫിനാലെക്ക് മാറ്റുകൂട്ടും.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Star singer junior season 3 grand finale to be held today