scorecardresearch

സ്റ്റാർ സിംഗർ സീസൺ 8: വിജയിയായി റിതുകൃഷ്ണ

ഒന്നാം സ്ഥാനം ലഭിച്ച റിതുവിന് ഒരു കോടി രൂപയുടെ ഫ്ലാറ്റും ലഭിച്ചു

ഒന്നാം സ്ഥാനം ലഭിച്ച റിതുവിന് ഒരു കോടി രൂപയുടെ ഫ്ലാറ്റും ലഭിച്ചു

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Asianet Star Singer 8 winner, Rithu Krishna

മലയാളത്തിലെ ശ്രദ്ധേയമായ സംഗീതറിയാലിറ്റി ഷോ സ്റ്റാർ സിംഗറിന്റെ എട്ടാം സീസണിന്റെ വിജയിയായി റിതു കൃഷ്ണ. ഇന്നലെ നടന്ന പ്രൗഡ ഗംഭീരമായ ഗ്രാൻഡ് ഫിനാലയിൽ ഇന്ത്യൻ സംഗീതലോകത്തെ വാനംമ്പാടികളായ കെ എസ് ചിത്രയും ശ്രേയ ഘോഷാലും ചേർന്ന് റിതുകൃഷ്ണയ്ക്ക് ട്രോഫി സമ്മാനിച്ചു. അഖിൽദേവ്, അർജുൻ ഉണ്ണികൃഷ്ണൻ, ജെറിൻ ഷാജി, കൃതിക, മിലൻ ജോയി, വിഷ്ണുമായ രമേശ് എന്നിവരാണ് ഈ സീസണിലെ റണ്ണറപ്പുകൾ.

Advertisment

ജി വേണുഗോപാൽ, ശരത്, മഞ്ജരി, സ്റ്റീഫൻ ദേവസി, എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഗ്രാൻഡ് ഫിനാലയിൽ ശ്രേയാ ഘോഷാൽ, കെ എസ് ചിത്ര എന്നിവരുടെ സംഗീത വിരുന്നുമുണ്ടായിരുന്നു. റിതുവിന് കോൺഫിഡൻഡ് ഗ്രൂപ്പ് നല്കുന്ന ഒരു കോടി രൂപയുടെ ഫ്ലാറ്റിന്റെ താക്കോൽ സ്ഥാപകനും ചെയർമാനുമായ ഡോക്ടർ സിജെ റോയി കൈമാറി.

Television Singer Reality Show Music

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: