scorecardresearch

കാർത്തുമ്പിയും മാണിക്യനുമായി ലക്ഷ്മി നക്ഷത്രയും ഷിയാസും; വൈറൽ വീഡിയോ

പരിപാടിയുടെ ഒട്ടുമിക്ക വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്

പരിപാടിയുടെ ഒട്ടുമിക്ക വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
star magic, സ്റ്റാർ മാജിക്, lakshmi nakshatra,ലക്ഷ്മി നക്ഷത്ര, shiyas, ഷിയാസ്, viral video, flowers channel, ie malayalam, ഐഇ മലയാളം

വളരെ ചുരുങ്ങിയ സമയത്തിനുളളിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ ടെലിവിഷൻ ഷോയാണ് സ്റ്റാർ മാജിക്. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഷോയ്ക്ക് ആരാധകർ നിരവധിയാണ്. ലക്ഷ്മി നക്ഷത്രയാണ് ഷോയുടെ അവതാരക. പരിപാടിയുടെ ഒട്ടുമിക്ക വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

Advertisment

Read More:സാരിയുടെ മാജിക്കിനോട് നോ പറയുന്നതെങ്ങനെ? സ്റ്റൈലിഷ് ചിത്രങ്ങളുമായി ലക്ഷ്മി നക്ഷത്ര

പരിപാടിയുടെ ഒരു എപ്പിസോഡിൽ കാർത്തുമ്പിയായി ലക്ഷ്മി നക്ഷത്രയും മാണിക്യനായി ഷിയാസും വേഷമിട്ടൊരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തേന്മാവിൻ കൊമ്പത്ത് സിനിമയിലെ ഗാനങ്ങൾക്ക് വളരെ മനോഹരമായിട്ടാണ് ഇരുവരും ചുവടുവച്ചത്.

അനുമോൾ, തങ്കച്ചൻ വിതുര, കൊല്ലം സുധി, നെൽസൺ, നോബി, സാബുമോൻ തുടങ്ങിയവരൊക്കെ സ്റ്റാർ മാജിക്കിലെ മിന്നും താരങ്ങളാണ്. തമാശകൾ കൊണ്ടും കിടിലൻ ഗെയിമും കൊണ്ടാണ് ഷോ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്നത്.

Advertisment
Television

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: