Latest News

ഇങ്ങനൊരു ദിനം മനസുകൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു; സന്തോഷത്തിൽ അനുമോൾ

കഴിഞ്ഞ 4 വർഷമായി നിങ്ങളുടെ മുൻപിൽ ഓരോ വേഷത്തിലും ഓരോ ഭാവത്തിലും എത്തുന്നുണ്ട്

anumol, serial artist, ie malayalam

സ്റ്റാർ മാജിക് ഷോയിലെ സ്ഥിരം താരങ്ങളിലൊരാളാണ് അനുമോൾ. പ്രേക്ഷകർക്ക് അനുവിനെ ഏറെ ഇഷ്ടമാണ്. മണപ്പുറം മിന്നലൈ ഫിലിം ടിവി അവാര്‍ഡില്‍ സ്റ്റാര്‍ മാജിക്കിലെ മികച്ച കൊമേഡിയനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് അനുമോൾ. ഇതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ് താരം.

”ഒരുപാട് സന്തോഷം നിറഞ്ഞ ദിവസം ആയിരുന്നു നവംബർ 23. മനസുകൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു ദിനം. കഴിഞ്ഞ 4 വർഷമായി നിങ്ങളുടെ മുൻപിൽ ഓരോ വേഷത്തിലും ഓരോ ഭാവത്തിലും എത്തുന്നുണ്ട്. അതിൽ എല്ലാം നിങ്ങൾ തന്ന സപ്പോർട്ട് ആണ് എന്നെ ഇന്ന് ഈ Manappuram Minnalai Film And Tv Award The Best Comedian from Star Magic അവാർഡിന് അർഹയാക്കിയlzന്ന് അഭിമാനത്തോടെ ഞാൻ വിശ്വസിക്കുന്നു. ഒപ്പം എന്നും എന്റെ ഇഷ്ടങ്ങളോടൊപ്പം നിന്ന എന്റെ അച്ഛനും അമ്മയ്ക്കും കുടുംബത്തിനും എന്റെ ഷോ ഡയറക്ടർ അനൂപ് ചേട്ടനും ലക്ഷ്മി ചേച്ചിക്കും എന്റെ എല്ലാം ആയ സഹപ്രവർത്തകർക്കും എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഈ അവാർഡ് നിങ്ങൾ ഓരോരുത്തർക്കുമായി സമർപ്പിക്കുന്നു. ഇത്തരത്തിലുള്ള ഓരോ പുരസ്കാരങ്ങളും എന്നെ പോലുള്ള ആർട്ടിസ്റ്റുകൾക്കും പ്രവർത്തിക്കുവാൻ കൂടുതൽ ഊർജവും പ്രചോദനവും നൽകുന്ന ഒന്നാണ്. നിങ്ങൾ എല്ലാവരും ഇതുവരെ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഒരിക്കൽ കൂടി ഒരുപാട് നന്ദി,” അനു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അനിയത്തി എന്ന സീരിയലിലൂടെയാണ് അനുമോൾ മിനിസ്ക്രീനിലെത്തുന്നത്. ഒരിടത്തൊരു രാജകുമാരി, സീത, പാടാത്ത പൈങ്കിളി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക് എന്നീ ഷോകളിലൂടെയാണ് അനു പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായത്.

Read More: കഴുത്തിൽ പൂമാല, കൈകൾ കൂപ്പി നിറകണ്ണുകളുമായി ലക്ഷ്മി നക്ഷത്ര; താരം വിവാഹിതയായോ? സത്യം ഇതാണ്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Star magic fame anumol got best comedian award

The moderation of comments is automated and not cleared manually by malayalam.indianexpress.com