ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഗെയിം ഷോയാണ് സ്റ്റാർ മാജിക്ക്. മിനിസ്ക്രീൻ താരങ്ങൾ പങ്കെടുക്കുന്ന ഷോയ്ക്ക് വലിയ പോപ്പുലാരിറ്റിയാണുള്ളത്. ഷോയിലെ താരങ്ങളായ ശ്രീവിദ്യ, അനു മോൾ, അസീസ്സ് എന്നിവരുള്ള റീൽ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. താരങ്ങൾ ചെറിയ സ്‌കിറ്റുകളും മറ്റും ഷോയ്‌ക്കിടെ അവതരിപ്പിക്കാറുണ്ട്. പല കഥാപാത്രങ്ങളായാണ് ഇവർ വേദിയിലെത്താറുള്ളത്.
സ്കിറ്റിനു വേണ്ടി വേഷം ധരിച്ചിരിക്കുന്ന ശ്രീവിദ്യയ്‌ക്ക് മീശ വരയ്‌ക്കുകയാണ് അസ്സീസ്. രാജാവിന്റെ വേഷമാണ് ശ്രീവിദ്യ അണിഞ്ഞിരിക്കുന്നത്.
അസീസ്സ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ വീഡിയോ പങ്കുവച്ചത്. ‘ചെറിയൊരു മേക്കപ്പ്’ എന്നാണ് താരം നൽകിയ അടികുറിപ്പ്. വളരെ രസകരമായ ആരാധക കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ശ്രീവിദ്യയയും സംവിധായകൻ രാഹുൽ രാമചന്ദ്രനുമായുള്ള വിവാഹ നിശ്ചയം. ആറു വർഷം നീണ്ട പ്രണയമാണ് വിവാഹത്തിലെത്തിച്ചതെന്ന് ശ്രീവിദ്യ പറഞ്ഞിരുന്നു. ധ്യാൻ ശ്രീനിവാസനൊപ്പമാണ് ശ്രീവിദ്യയയുടെ പുതിയ ചിത്രം. എസ് ജെ സിനുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘തേര്’ ആണ് അസീസ്സിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.