Latest News

മുത്തേ, സത്തേ, അനിയത്തിക്കുട്ടീ… അനുമോൾക്ക് ആശംസകളുമായി ഷിയാസ് കരീം

‘സ്റ്റാർ മാജിക്’ താരം അനുമോളുടെ ജന്മദിനത്തിൽ ആശംസകളുമായി ഷിയാസ് കരീം

Anumol, Anumol karthu, Anumol birthday, Anumol shiyas, Anumol shiyas photos, star magic Anumol, star magic Anumol photos, star magic Anumol instagram, അനുമോൾ, സ്റ്റാർ മാജിക്, Indian express malayalam, IE malayalam

ഫ്ളവേഴ്സിലെ ‘സ്റ്റാർ മാജിക്’ എന്ന ഷോയിലെ മിന്നും താരമാണ് അനുമോൾ. ‘സ്റ്റാർ മാജിക്’ താരങ്ങളുടെയെല്ലാം പ്രിയപ്പെട്ട അനിയത്തിക്കുട്ടിയായ അനുമോളുടെ ജന്മദിനമാണ് ഇന്ന്. അനുവിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ബിഗ് ബോസ് താരം ഷിയാസ് കരീം പങ്കുവച്ച ആശംസയാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. സ്റ്റാർ മാജിക് ഷോയിലൂടെ തനിക്കു കിട്ടിയ അനിയത്തിക്കുട്ടി എന്നാണ് അനുവിനെ ഷിയാസ് വിശേഷിപ്പിക്കുന്നത്.

ഇരുവരും ഒന്നിച്ചുള്ള തമാശകളും ഡാൻസുമൊക്കെ എപ്പോഴും ആരാധകരുടെ ശ്രദ്ധ കവരാറുണ്ട്. ഇരുവർക്കും മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.

നിരവധി സീരിയലുകളിൽ​ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ടമാർ പടാർ’, ‘സ്റ്റാർ മാജിക്’ എന്നീ ഷോകളിലൂടെയാണ് അനുമോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. മഴവിൽ മനോരമയിലെ ‘അനിയത്തി’ എന്ന സീരിയലിലൂടെയായിരുന്നു അനുമോളുടെ മിനിസ്ക്രീൻ അരങ്ങേറ്റം.

തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോള്‍. ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു. കുസൃതി നിറഞ്ഞ സംസാരവും ചിരിയുമൊക്കെയായി ക്യാമറക്കണ്ണുകളുടെ ഇഷ്ടം കവരുന്ന അനുമോൾ സ്റ്റാർ മാജിക് ടീമിനും പ്രേക്ഷകർക്കുമൊക്കെ ഏറെ പ്രിയങ്കരിയാണ്.

Read more: പന്തയത്തിൽ തോറ്റു; ചാനൽ പരിപാടിയ്ക്കിടെ മുടി വെട്ടി ഷിയാസ് കരീം

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Star magic anumol karthu birthday shiyas kareem wishes

Next Story
തിരിച്ചടി മുന്നിൽ കണ്ട് ഫിറോസ്; കിടിലത്തിന്റെ പണി പാളിയെന്ന് പ്രേക്ഷകർBigg Boss, Bigg Boss kidilam firoz, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com