തറവാട്ട് കുളത്തിൽ ഒന്നു കുളിക്കാൻ പോയതാ, പിന്നെ നടന്നത്; വീഡിയോയുമായി ലക്ഷ്മി നക്ഷത്ര

പാലക്കാടുള്ള തന്റെ അച്ഛന്റെ വീട്ടിലേക്കാണ് ലക്ഷ്മി പോയത്

lakshmi nakshathra, star magic, ie malayalam

സോഷ്യൽ മീഡിയയിൽ ആക്ടീവായ താരമാണ് ലക്ഷ്മി നക്ഷത്ര. ഇൻസ്റ്റഗ്രാം പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും ലക്ഷ്മി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. തന്റെ തറവാട്ടിലേക്ക് പോയപ്പോഴുള്ള വീഡിയോയാണ് ലക്ഷ്മി ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.

പാലക്കാടുള്ള തന്റെ അച്ഛന്റെ വീട്ടിലേക്കാണ് ലക്ഷ്മി പോയത്. ലക്ഷ്മിയുടെ അച്ഛനും അമ്മയും ഒപ്പം ഉണ്ടായിരുന്നു. തന്റെ അച്ചമ്മയെയും ലക്ഷ്മി വീഡിയോയിൽ കാണിക്കുന്നുണ്ട്. തറവാട് വീടിനകത്തെ കാഴ്ചകളും ലക്ഷ്മി കാണിച്ചു തരുന്നുണ്ട്. വീടിനകത്തെ കാഴ്ചകൾക്കുശേഷം പുറംകാഴ്ചകളിലേക്കും ലക്ഷ്മി ആരാധകരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്.

വീടിനടുത്തുള്ള കുളവും ലക്ഷ്മി കാണിക്കുന്നുണ്ട്. കുളത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് കാണാൻ കഴിയുക. ബാക്കിയെല്ലാ ഇടവും കാടുപിടിച്ചു കിടക്കുകയാണ്. കുളം കാണിക്കാൻ കഴിയാത്തതിന്റെ സങ്കടവും ലക്ഷ്മി വീഡിയോയിൽ പങ്കുവച്ചിട്ടുണ്ട്.

വ്യത്യസ്തമായ അവതരണശൈലിയിലൂടെ പ്രേക്ഷക ഇഷ്ടം നേടിയെടുത്ത അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയിലൂടെയാണ് ലക്ഷ്മി കൂടുതൽ സുപരിചിതയായത്.

Read More: കഴുത്തിൽ പൂമാല, കൈകൾ കൂപ്പി നിറകണ്ണുകളുമായി ലക്ഷ്മി നക്ഷത്ര; താരം വിവാഹിതയായോ? സത്യം ഇതാണ്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Star magic anchor lakshmi nakshathra new video about her palakkad home

The moderation of comments is automated and not cleared manually by malayalam.indianexpress.com