മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഠമാർ പഠാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ ജനപ്രിയ പരിപാടികളുടെ അവതാരകയായി എത്തി രസകരമായ അവതരണശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിയ്ക്ക് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ഇടയ്ക്കിടെ ലക്ഷ്മി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. തമിഴ് പെൺകൊടിയായുള്ള ലക്ഷ്മിയുടെ ചിത്രങ്ങളാണ് ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
“നടുമുറ്റവും പടിപ്പുരയും എന്നും എത്തിനോക്കാൻ കൊതിക്കുന്ന ഓർമ്മകൾ ആണ്,” എന്ന അടിക്കുറിപ്പോടെയാണ് ലക്ഷ്മി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷൻ അവതാരകയായി മാറുകയായിരുന്നു. തൃശൂർ സ്വദേശിയായ ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്.
Read more: യഥാർത്ഥത്തിൽ ഞാൻ ആഗ്രഹിച്ച വിവാഹം ഇങ്ങനെയായിരുന്നു: ഡോ. രജിത് കുമാർ