വേറിട്ട ഗെറ്റപ്പിൽ ലക്ഷ്മി നക്ഷത്ര, സ്റ്റൈലിഷായെന്ന് ആരാധകർ

ചിന്നു ചേച്ചി കലക്കിയെന്നാണ് ആരാധകർ പറയുന്നത്

Lakshmi Nakshathra, anchor, ie malayalam

സ്റ്റാർ മാജിക്ക്, ഠമാർ പഠാർ തുടങ്ങിയ ജനപ്രിയ പരിപാടികളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. രസകരമായ അവതരണശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിക്ക് സമൂഹമാധ്യമങ്ങളിലും നിറയെ ആരാധകരുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്.

Read More: എന്തുകൊണ്ട് പാടാത്ത പൈങ്കിളിയിൽ നിന്നും പിന്മാറി? വേദനയോടെ ആ വിവരം പങ്കു വച്ച് സൂരജ്

വ്യത്യസ്ത ഗെറ്റപ്പിലുളള ലക്ഷ്മിയുടെ പുതിയ ഫൊട്ടോഷൂട്ട് ഇതിനോടകം വൈറലായിട്ടുണ്ട്. ലക്ഷ്മിയുടെ പുതിയ ഫൊട്ടോകൾക്ക് ആരാധകർ സ്നേഹം അറിയിച്ചിട്ടുണ്ട്. ചിന്നു ചേച്ചി കലക്കിയെന്നാണ് ആരാധകർ പറയുന്നത്. സ്റ്റൈലിഷ് ലുക്കിലുളള ലക്ഷ്മിയുടെ ചിത്രങ്ങൾ പകർത്തിയത് ഫോട്ടോ ജെനിക് വെഡിങ്സാണ്.

റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷൻ അവതാരികയായി മാറുകയായിരുന്നു. തൃശൂർ സ്വദേശിയായ ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്. നിഷ്കളങ്കമായ ചിരിയും തമാശ നിറഞ്ഞ അവതണവുമാണ് ലക്ഷ്മിക്ക് വളരെ ചുരുങ്ങിയ സമയത്തിനുളളിൽ ആരാധകരെ നേടിക്കൊടുത്തത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Star magic anchor lakshmi nakshathra different photoshoot505402

Next Story
പാടാത്ത പൈങ്കിളിയിൽ നിന്നും പിന്മാറിയോ? വേദനയോടെ ആ വിവരം പങ്കു വച്ച് സൂരജ്sooraj, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com