Latest News

പുലികളായ സീനിയേഴ്സിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്ന നിഷ്കളങ്ക; കലാലയ ഓർമകളിൽ താരം

ഡി സോൺ കലോൽസവത്തിനിടെ പകർത്തിയ പഴയൊരു വീഡിയോയാണ് താരം ഷെയർ ചെയ്തിരിക്കുന്നത്

Lakshmi Nakshathra, Lakshmi Nakshathra throwback video, Lakshmi Nakshathra photos, Lakshmi Nakshathra fashion shoot, ലക്ഷ്മി നക്ഷത്ര, star magic, Star Magic latest episode, Tamaar Padaar - 2, സ്റ്റാർ മാജിക്ക്, ടമാർ പഠാർ, ഠമാർ പടാർ

സ്റ്റാർ മാജിക്ക്, ഠമാർ പഠാർ തുടങ്ങിയ ജനപ്രിയ പരിപാടികളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. രസകരമായ അവതരണശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിക്ക് സമൂഹമാധ്യമങ്ങളിലും നിറയെ ആരാധകരുണ്ട്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്.

ഇപ്പോഴിതാ, കോളേജ് കാലത്തെ ഒരു കലോത്സവ ഓർമ പങ്കുവയ്ക്കുകയാണ് ലക്ഷ്മി. ഡി സോൺ കലോത്സവത്തിൽ സീനിയേഴ്സിനൊപ്പം സ്റ്റേജിൽ പാട്ടുപാടുന്ന ലക്ഷ്മിയെ ആണ് വീഡിയോയിൽ കാണാനാവുക.

” ആ മുഖത്തേക്കൊന്നു നോക്കൂ, എന്തൊരു നിഷ്കളങ്കത! ( കണ്ടിട്ടു ഞാൻ തന്നെ പേടിച്ചു) പുലികളായ സീനിയേഴ്സിന്റെ കൂടെ ഒരേ ഒരു ഫസ്റ്റ് ഇയർ കുട്ടിമാത്രം, അതാണ് ഈ ഞാൻ. ഈശ്വരാ, മിന്നിച്ചേക്കണേ! തെറ്റിക്കാതെ പാടാൻ പറ്റണേ എന്ന് പ്രാർത്ഥിച്ചോണ്ട് അങ്ങ് വെച്ചു പിടിച്ചു. 2009 കാലഘട്ടത്തിലെ ഞാൻ. ഡി സോൺ കലോൽസവത്തിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചു നടന്ന ഗ്രൂപ്പ് സോങ്ങ് കോമ്പറ്റീഷന്റെ ഏതാനും ഭാഗം ആരുടെയോ എവിടെന്നോ ഉള്ള കുത്തിപൊക്കല്ലിലൂടെ എന്റെ കയ്യിലേയ്ക്കും കിട്ടി ബോധിച്ചു,” വീഡിയോ പങ്കുവച്ച് കൊണ്ട് ലക്ഷ്മി കുറിക്കുന്നു.

റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷൻ അവതാരകയായി മാറുകയായിരുന്നു. തൃശൂർ സ്വദേശിയായ ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്. നിഷ്കളങ്കമായ ചിരിയും തമാശ നിറഞ്ഞ അവതണവുമാണ് ലക്ഷ്മിക്ക് വളരെ ചുരുങ്ങിയ സമയത്തിനുളളിൽ ആരാധകരെ നേടിക്കൊടുത്തത്.

Read more: കുട്ടികുറുമ്പുകളുമായി പാറുകുട്ടിയും ലക്ഷ്മി നക്ഷത്രയും; വീഡിയോ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Star magic anchor lakshmi nakshathra college youth festival throwback video

Next Story
അച്ഛമ്മയുടെ മുത്തിന് ആശംസകൾ; ലക്ഷ്മിയെ ചേർത്തു പിടിച്ച് സബീറ്റChakkapazham, Sabitta George, Pallavi
The moderation of comments is automated and not cleared manually by malayalam.indianexpress.com