scorecardresearch
Latest News

പിറന്നാളിന് ബലൂണും കേക്കും ആർക്കാ ഇഷ്ടമില്ലാത്തത്? ചിത്രങ്ങളുമായി ലക്ഷ്മി നക്ഷത്ര

ഇന്നലെ ലക്ഷ്മിയുടെ പിറന്നാളായിരുന്നു

lakshmi nakshtra, anchor, ie malayalam

ടെലിവിഷൻ ഷോയായ സ്റ്റാർ മാജിക്ക്, ഠമാർ പഠാർ എന്നിവയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വ്യത്യസ്തമായ അവതരണശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിക്ക് സമൂഹമാധ്യമങ്ങളിലും നിറയെ ആരാധകരുണ്ട്. ഇന്നലെ ലക്ഷ്മിയുടെ പിറന്നാളായിരുന്നു.

പിറന്നാൾദിന ആഘോഷ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ലക്ഷ്മി ഷെയർ ചെയ്തിട്ടുണ്ട്. പിറന്നാളിന് ബലൂണും കേക്കും ആർക്കാ ഇഷ്ടമില്ലാത്തതെന്നാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് ലക്ഷ്മി ചോദിച്ചിരിക്കുന്നത്.

റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷൻ അവതാരകയായി മാറുകയായിരുന്നു. തൃശൂർ സ്വദേശിയായ ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്. നിഷ്കളങ്കമായ ചിരിയും തമാശ നിറഞ്ഞ അവതരണവുമാണ് ലക്ഷ്മിക്ക് വളരെ ചുരുങ്ങിയ സമയത്തിനുളളിൽ ആരാധകരെ നേടിക്കൊടുത്തത്.

Read More: വേറിട്ട ഗെറ്റപ്പിൽ ലക്ഷ്മി നക്ഷത്ര, സ്റ്റൈലിഷായെന്ന് ആരാധകർ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Star magic anchor lakshmi nakshathra birthday party photos