നവവധുവായി അണിഞ്ഞൊരുങ്ങി അനുമോൾ; വിവാഹം കഴിഞ്ഞോ​ എന്ന് ആരാധകർ

ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അനുമോൾ

Anumol, Anumol actress

ഫ്ളവേഴ്സിലെ ‘സ്റ്റാർ മാജിക്’ എന്ന ഷോയിലെ മിന്നും താരമാണ് അനുമോൾ. ഇപ്പോഴിതാ, അനുമോളുടെ ഏതാനും ചിത്രങ്ങളാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയുള്ള അനുമോളുടെ ചിത്രങ്ങൾ കണ്ട് താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്ന സംശയത്തിലാണ് പ്രേക്ഷകർ.

ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി അനുമോൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ് . “ആരും പേടിക്കേണ്ട, എന്റെ കല്യാണം കഴിഞ്ഞിട്ടില്ല, ഇത് വെറുമൊരു ഫോട്ടോ ഷൂട്ട് മാത്രമാണ്. വിവാഹം ആകുമ്പോൾ എല്ലാവരെയും അറിയിക്കുമെന്നും,” അനുമോൾ പറയുന്നു.

നിരവധി സീരിയലുകളിൽ​ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ടമാർ പടാർ’, ‘സ്റ്റാർ മാജിക്’ എന്നീ ഷോകളിലൂടെയാണ് അനുമോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. മഴവിൽ മനോരമയിലെ ‘അനിയത്തി’ എന്ന സീരിയലിലൂടെയായിരുന്നു അനുമോളുടെ മിനിസ്ക്രീൻ അരങ്ങേറ്റം.

തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോള്‍. ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു. കുസൃതി നിറഞ്ഞ സംസാരവും ചിരിയുമൊക്കെയായി ക്യാമറക്കണ്ണുകളുടെ ഇഷ്ടം കവരുന്ന അനുമോൾ സ്റ്റാർ മാജിക് ടീമിനും പ്രേക്ഷകർക്കുമൊക്കെ ഏറെ പ്രിയങ്കരിയാണ്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Star magic actress anumol on wedding rumour

Next Story
അമ്മ പോരാടാൻ പഠിപ്പിച്ചപ്പോൾ, പപ്പ പഠിപ്പിച്ചത് പാചകം; മാതൃദിനത്തിൽ വേറിട്ട കുറിപ്പുമായി ഡിംപൽBigg Boss, dimpal bal, dimpal bal mothers day wishes, Bigg Boss dimpal bhal, Bigg Boss dimpal bal father passes away, Bigg Boss dimpal bhal father died, ഡിംപൽ ബാൽ, bigg boss malayalam season 3
The moderation of comments is automated and not cleared manually by malayalam.indianexpress.com