ഫ്ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് അഭി മുരളി. താരം വിവാഹിതയായിരിക്കുകയാണ്. വിദേശ പൗരനായ ദേജനാണ് വരൻ. ഇരുവരും കുറച്ചു നാളുകളായി പ്രണയത്തിലായിരുന്നു. സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലാകാറുണ്ട്.
ഗുരൂവായൂർ ക്ഷേത്രത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും മറ്റും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
കളരിപ്പയറ്റ് കലാകാരിയാണ് അഭി. ഇരുവരും പരിചയപ്പെടുന്നതും കളരിയിലൂടെ തന്നെയാണ്. സോഫ്റ്റ്‌വെയർ എൻജിനീയറാണ് ദേജൻ. മോഡലിങ്ങ് മേഖലയിലും സജീവമാണ് അഭി.