/indian-express-malayalam/media/media_files/uploads/2021/10/pearle-maaney.jpg)
ബിഗ് ബോസ് ഷോയിൽവച്ച് പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്ത സെലിബ്രിറ്റികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇരുവർക്കും സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്. വിവാഹശേഷമുളള ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഇരുവരും സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
മൂന്നു വർഷം മുൻപ് പേളിയെ താൻ ആദ്യമായി കണ്ടപ്പോൾ എടുത്ത സെൽഫി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ശ്രീനിഷ്. ബിഗ് ബോസ് ഷോയിൽ മത്സരിക്കാൻ എത്തിയപ്പോൾ പകർത്തിയ സെൽഫിയാണിത്. 'മൂന്നു വർഷം മുൻപ് ഞങ്ങൾ ആദ്യമായി ഒരുമിച്ച് ഫോണിൽ കണ്ടുമുട്ടിയപ്പോൾ' എന്ന ക്യാപ്ഷനോടെയാണ് ശ്രീനിഷ് ചിത്രം പോസ്റ്റ് ചെയ്തത്.
ഫൊട്ടോയ്ക്ക് വളരെ രസകരമായ കമന്റാണ് പേളി കൊടുത്തത്. കവി ഉദ്ദേശിച്ചത് എന്താണെന്ന് മനസിലാക്കാൻ രണ്ടു തവണ എനിക്ക് ക്യാപ്ഷൻ വായിക്കേണ്ടി വന്നുവെന്നായിരുന്നു പേളിയുടെ കമന്റ്.
ബിഗ് ബോസിൽ വച്ച് എങ്ങനെയാണ് ഇരുവരും പ്രണയത്തിലായതെന്ന സംശയം പലർക്കും ഉണ്ടായിരുന്നു. ഇതിനുളള മറുപടി പേളി മുൻപൊരു വീഡിയോയിൽ പറഞ്ഞിരുന്നു. ബിഗ് ബോസിൽ വച്ച് തങ്ങൾ പ്രണയത്തിലായെന്നും ക്യാമറയ്ക്കു മുന്നിൽ വച്ച് പ്രണയിക്കാൻ കഴിയുമോയെന്ന് പലരും ആലോചിച്ചിട്ടുണ്ടാകും. പക്ഷേ തങ്ങൾ പ്രണയിച്ചു പോയെന്നാണ് പേളി പറഞ്ഞത്. തങ്ങളുടെ ജീവിതത്തിൽ ഏറ്റവും റൊമാന്റിക് ശ്രീനിയാണെന്നും പേളി പറഞ്ഞിരുന്നു.
പേളിഷ് എന്നാണ് പേളി മാണി-ശ്രീനിഷ് ദമ്പതികളെ ആരാധകർ വിളിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. നില എന്നാണ് മകളുടെ പേര്.
Read More: കൂട്ടുകാരെന്ന് കരുതിയിരുന്ന ഒരാളുപോലും ആ അപകടശേഷം എന്നെ തിരിഞ്ഞുനോക്കിയില്ല; പേളി മാണി പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us