കോടികൾ മുടക്കി വീട് വാങ്ങി; സത്യാവസ്ഥ വെളിപ്പെടുത്തി പേളി മാണി

ഡാഡി നൽകിയ ഉപദേശം, ശ്രീനിയുമായി ബന്ധപ്പെട്ട ഒരു കാര്യം, വീട് തുടങ്ങി മൂന്നു കാര്യങ്ങളാണ് പേളി വീഡിയോയിൽ പറയുന്നത്

pearle manny, srinish ie malayalam

പേളി മാണിയുടെ യൂട്യൂബ് ചാനലിന് നിറയെ ആരാധകരുണ്ട്. പേളി പങ്കുവയ്ക്കുന്ന വീഡിയോകൾ നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. ഇത്തവണ ഒരു വെറൈറ്റി വീഡിയോയുമായിട്ടാണ് പേളി എത്തിയിരിക്കുന്നത്. തന്റെ ജീവിതത്തിൽ ഡാഡി നൽകിയ ഉപദേശം, ശ്രീനിയുമായി ബന്ധപ്പെട്ട ഒരു കാര്യം, വീട് തുടങ്ങി മൂന്നു കാര്യങ്ങളാണു പേളി വീഡിയോയിൽ പറയുന്നത്.

”ചില കാര്യങ്ങളിൽ വ്യക്തത കിട്ടാനായി ഞാൻ ഡാഡിയെയോ ശ്രീനിയെയോ സമീപിക്കാറുണ്ട്. ഒരു മാസം മുൻപ് എനിക്ക് ചില കാര്യങ്ങളോർത്ത് ഉത്കണ്ഠ ഉണ്ടായിരുന്നു. ഡാഡിയോട് ചോദിച്ചപ്പോൾ അദ്ദേഹം ചില ഉപദേശങ്ങൾ തന്നു. അതിനു ശേഷം ഞാൻ മാറി ചിന്തിക്കാൻ തുടങ്ങി,”. അക്കാര്യങ്ങളെക്കുറിച്ചാണ് പേളി ആദ്യം സംസാരിച്ചത്.

മറ്റുള്ളവർക്ക് വേണ്ടി നമ്മൾ എന്തിന് വേണ്ടി റൂൾസ് വയ്ക്കണം, അതുകൊണ്ട് ആർക്കും വേണ്ടി ഒരു റൂൾ വയ്ക്കരുതെന്നും പേളി പറഞ്ഞു. നില വന്നതിനുശേഷം ശ്രീനിയോട് ചില കാര്യങ്ങളിൽ ഞാൻ സ്ട്രിക്റ്റ് ആവുമായിരുന്നു. അതിന്റെ ആവശ്യമില്ലെന്ന് ഡാഡി പറഞ്ഞുതന്നപ്പോൾ തനിക്ക് മനസിലായെന്നും പേളി പറഞ്ഞു. തങ്ങളുടെ വീടുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാർത്തകളെക്കുറിച്ചാണ് മൂന്നാമതായി പേളി സംസാരിച്ചത്.

ഞങ്ങൾ വീട് വാങ്ങി, ശ്രീനി എനിക്ക് ഒരു വീട് ഗിഫ്റ്റ് ചെയ്തു, കോടികൾ മുടക്കിയാണ് സ്വന്തമാക്കിയത് എന്ന് പറയുന്നവരോടായി പറയട്ടെ ഞങ്ങൾ ഇപ്പോഴും വാടക വീട്ടിലാണ് താമസം. വീട് ഷിഫ്റ്റ് ചെയ്തു എന്നുള്ളത് സത്യമാണ്. എന്തായാലും വീട് വാങ്ങി എന്നത് കേട്ടപ്പോൾ വലിയ സന്തോഷമായെന്നും പേളി പറയുന്നു.

Read More: മകൾക്കൊപ്പം പേളിയുടെ ഡബ്സ്മാഷ്, ആസ്വദിച്ച് നിലയും; വീഡിയോ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Srinish and pearle maaney shares new video about house

Next Story
‘ബിഗ് ബോസിൽ’ നിന്ന് ഞാൻ എന്ത് നേടി എന്നതിന്റെ ഉത്തരവും അത് തന്നെയാണ്; കുറിപ്പുമായി സായിSai vishnu, sai vishnu in baroz, Bigg Boss Grand finale, Bigg Boss Grand finale date, Firoz Khan, Kidilam Firoz, Poli firoz, Bigg Boss Malayalam season 3 Grand Finale, Bigg Boss Malayalam, Bigg Boss Malayalam stopped, Bigg Boss Malayalam canelled, mohanlal, Bigg Boss Malayalam news, ബിഗ് ബോസ് മലയാളം സീസൺ 3
The moderation of comments is automated and not cleared manually by malayalam.indianexpress.com