scorecardresearch

കാശിയിൽ നിന്നും മടങ്ങും വഴി ട്രെയിനിൽ വച്ച് അച്ഛൻ മരിച്ചു; കണ്ണീരോടെ സഹായം അഭ്യർത്ഥിച്ച് ശ്രീയ അയ്യർ

അമ്മയ്ക്ക് ഒപ്പം കാശി, വാരാണസി യാത്ര കഴിഞ്ഞ് മടങ്ങും വഴി ട്രെയിനിൽ വച്ചായിരുന്നു അച്ഛന്റെ മരണം. അച്ഛനെയും അമ്മയേയും നാട്ടിലെത്തിക്കാൻ സഹായം അഭ്യർത്ഥിക്കുകയാണ് ശ്രീയ

അമ്മയ്ക്ക് ഒപ്പം കാശി, വാരാണസി യാത്ര കഴിഞ്ഞ് മടങ്ങും വഴി ട്രെയിനിൽ വച്ചായിരുന്നു അച്ഛന്റെ മരണം. അച്ഛനെയും അമ്മയേയും നാട്ടിലെത്തിക്കാൻ സഹായം അഭ്യർത്ഥിക്കുകയാണ് ശ്രീയ

author-image
Television Desk
New Update
Sreeya Iyer, Sreeya Iyer father death, Sreeya Iyer seeking help

അഭിനേത്രി, അവതാരക, ബോഡി ബിൽഡർ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിത്വമാണ് ശ്രീയ അയ്യർ. ജീവിതത്തിലെ സങ്കടകരമായൊരു അനുഭവം ഷെയർ ചെയ്തുകൊണ്ടുള്ള ശ്രീയയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയ്ക്ക് ഒപ്പം കാശി, വാരാണസി യാത്ര കഴിഞ്ഞ് മടങ്ങും വഴി ട്രെയിനിൽ വച്ച് അച്ഛൻ മരിച്ചെന്നും മഹാരാഷ്ട്ര ബോർഡറായ ബൽഹർഷയിലാണ് അച്ഛനുമമ്മയും ഉള്ളതെന്നും അവിടെ പ്രാദേശികമായി സഹായം ചെയ്തുതരാൻ കഴിയുന്നവർ സഹായിക്കണമെന്നുമാണ് വീഡിയോയിൽ ശ്രീയ അഭ്യർത്ഥിക്കുന്നത്. അച്ഛനൊപ്പം അമ്മയും ഒന്നു രണ്ടുപേരുമുണ്ടെങ്കിലും ഭാഷാപരമായ പ്രശ്നങ്ങളുണ്ടെന്നും ശ്രീയ പറയുന്നു.

Advertisment

"കാശി, വാരാണസി ട്രിപ്പ് കഴിഞ്ഞുവരുമ്പോൾ മഹാരാഷ്ട്ര ബോർഡറിൽ വെച്ച് അച്ഛൻ മരിച്ചു. ബൽഹർഷയിലാണ് അവരുള്ളത്. സമീപപ്രദേശത്തുള്ള വ്യക്തികൾ ആരേലും ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ എനിക്കൊന്നു മെസ്സേജ് അയക്കണം. അവരെ എനിക്ക് എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണം," ശ്രീയ പറയുന്നു.

ബോഡി ബിൽഡിംഗിൽ കഴിവു തെളിയിച്ച ശ്രീയ മിസ് കേരള ഫിസിക് ഉൾപ്പെടെ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയ വ്യക്തിയാണ്. അടുത്തിടെയായിരുന്നു ശ്രീയയുടെ വിവാഹം. ജനന്‍ തോമസ് ആണ് ശ്രീയയുടെ ഭർത്താവ്.

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: