ഫ്ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. അടുത്തിടെയായിരുന്നു സംവിധായകൻ രാഹുൽ രാമചന്ദ്രനുമായുള്ള ശ്രീവിദ്യയുടെ വിവാഹനിശ്ചയം.
പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം പങ്കുവയ്ക്കുകയാണ് ശ്രീവിദ്യ. ഹുണ്ടായിയുടെ വെന്യൂ ഇൻ ലൈൻ ആണ് ശ്രീവിദ്യ സ്വന്തമാക്കിയിരിക്കുന്നത്. രാഹുലിനൊപ്പം എത്തിയാണ് താരം പുതിയ കാർ ഏറ്റുവാങ്ങിയത്. 12.30 ലക്ഷം മുതലാണ് ഈ കാറുകളുടെ വില വരുന്നത്.
ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ് ശ്രീവിദ്യയും രാഹുലും വിവാഹിതരാവുന്നത്. 2019 ൽ റിലീസിനെത്തിയ ജീംബൂബയാണ് രാഹുലിന്റെ ആദ്യ സംവിധാന ചിത്രം.
ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ശ്രീവിദ്യ അഭിനയിച്ച ചിത്രം. സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള 251 ആണ് രാഹുലിന്റെ പുതിയ ചിത്രം.