ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഗെയിം ഷോയാണ് സ്റ്റാർ മാജിക്ക്. ഇതേ ഷോയിലൂടെ ശ്രദ്ധ നേടിയവരാണ് ശ്രീവിദ്യ മുല്ലച്ചേരി, ഐശ്വര്യ രാജീവ് എന്നീ താരങ്ങൾ. ഇവർ ഒന്നിച്ച് യാത്ര പോയതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മൂന്നാറിലെ ഒരു റിസോർട്ടിൽ അവധി ആഘോഷിക്കാനെത്തിയതാണ് താരങ്ങൾ. കാട്ടിലൂടെ നടന്ന് പാറക്കെട്ടുകളും വെള്ളച്ചാട്ടവുമൊക്കെ കാണുകയാണ് ഈ കൂട്ടുകാരികൾ. ഇരുവരും ഒന്നിച്ചെത്തിയ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
നൃത്തവും സ്റ്റേജ് ഷോകളുമായുള്ള തിരക്കിലാണ് ഐശ്വര്യ. താരത്തിന് സ്വന്തമായൊരു നൃത്തവിദ്യാലയമുണ്ട്. തന്റെ യൂട്യൂബ് ചാനലിന്റെ തിരക്കിലാണ് ശ്രീവിദ്യ. ജനുവരി 22നായിരുന്നു ശ്രീവിദ്യയുടെ വിവാഹനിശ്ചയം. സംവിധാനകൻ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ വരൻ