‘കസ്തൂരിമാൻ’ എന്ന സീരിയലിലെ നായികനായകന്മാരായി എത്തിയ പ്രേക്ഷകശ്രദ്ധ നേടിയ താരങ്ങളാണ് ശ്രീറാം രാമചന്ദ്രനും റെബേക്കയും. ജീവ, കാവ്യ എന്നീ കഥാപാത്രങ്ങളെ ആയിരുന്നു ഇവർ അവതരിപ്പിച്ചിരുന്നത്. സമൂഹമാധ്യമങ്ങളിൽ ഇരുവർക്കും ഏറെ ആരാധകരും ഫാൻ പേജുകളുമുണ്ട്. യഥാർത്ഥ ജീവിതത്തിലും നല്ല സുഹൃത്തുക്കളാണ് ശ്രീറാം രാമചന്ദ്രനും റെബേക്കയും.
ഇപ്പോഴിതാ, ശ്രീറാം പങ്കുവച്ച ഒരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. ചിത്രത്തിൽ ശ്രീറാമും ഭാര്യ വന്ദിതയും മകൾ വിസ്മയയും ആണ് ഉള്ളത്. എന്നാൽ ഈ കുടുംബ ചിത്രത്തിലും റെബേക്കയുടെ ഒരു സമ്മാനമുണ്ടെന്ന് പറയുകയാണ് ശ്രീറാം. മകൾ വിച്ചു എന്നു വിളിക്കുന്ന വിസ്മയ ധരിച്ചിരിക്കുന്ന ഉടുപ്പ് റെബേക്കയുടെ സമ്മാനമാണെന്ന് ശ്രീറാം പറയുന്നു.
മലർവാടി ആർട്സ് ക്ലബ്ബിലൂടെ അഭിനയത്തിലെത്തിയ താരമാണ് ശ്രീറാം രാമചന്ദ്രൻ. പിന്നീട് തട്ടത്തിൻ മറയത്ത്, ആർട്ടിസ്റ്റ് , ഉയരെ തുടങ്ങിയ ചിത്രങ്ങളിലും നിരവധി പരസ്യചിത്രങ്ങളിലും ശ്രീറാം അഭിനയിച്ചു.
അമൃത ടിവിയിലെ ജസ്റ്റ് ഫൺ ചുമ്മാ ആയിരുന്നു ശ്രീറാമിന്റെ ആദ്യത്തെ സീരിയൽ. എന്നാൽ കസ്തൂരിമാൻ ആണ് ശ്രീറാമിന്റെ കരിയറിൽ ബ്രേക്ക് ആയത്.
Read more: ജീവയും കാവ്യയും വീണ്ടും കണ്ടുമുട്ടിയപ്പോൾ; വീഡിയോ പങ്കു വച്ച് ശ്രീറാം