സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് ഷോയിൽവച്ച് പ്രണയത്തിലായ ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു. അടുത്തിടെയാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്. നില എന്നാണ് കുഞ്ഞിന്റെ പേര്. അമ്മയെയും അച്ഛനെയും പോലെ നില ബേബിക്കും സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധക കൂട്ടമുണ്ട്.
തന്റെ ഇൻസ്റ്റഗ്രാം പേജിൽ വളരെ രസകരമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് പേളി മാണി. ശ്രീനിക്കൊപ്പമുളള വീഡിയോ ആണ് ഇത്തവണ പേളി ഷെയർ ചെയ്തിരിക്കുന്നത്. പേളിയുടെയും ശ്രീനിഷിന്റെയും ഫൺ വീഡിയോ ആരാധകരെയും ചിരിപ്പിക്കുന്നുണ്ട്.
അതേസമയം, പേളിയുടെ മറ്റൊരു വീഡിയോ ശ്രീനിഷും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മേക്കപ്പിനൊരു പരിധി ഇല്ലേയെന്നാണ് ശ്രീനിഷ് വീഡിയോയ്ക്ക് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് പേളിയും ശ്രീനിഷും. തന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് പേളിയെന്നാണ് ശ്രീനിഷ് അടുത്തിടെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ”എന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് എന്റെ ഭാര്യ. എല്ലാ ദിവസവും എനിക്ക് കിട്ടുന്ന സമ്മാനങ്ങളിൽ ഒന്നാണ് അവളുടെ സ്നേഹം,” ഇതായിരുന്നു പേളിക്കൊപ്പമുളളചിത്രം പങ്കുവച്ച് ശ്രീനിഷ് കുറിച്ചത്.
Read More: അവളുടെ ചിരി നിങ്ങളെയും ചിരിപ്പിക്കും; നിലയുടെ പുത്തൻ ചിത്രങ്ങളുമായി പേളി മാണി