മഴവിൽ മനോരമയിലെ ജനപ്രിയ പരമ്പര ‘മറിമായ’ത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ അഭിനേതാക്കളാണ് സ്നേഹയും ശ്രീകുമാറും.’മറിമായ’ത്തിൽ മണ്ഡോദരിയും ലോലിതനുമായി പ്രേക്ഷക പ്രീതി നേടിയ സ്നേഹയും ശ്രീകുമാറും കഴിഞ്ഞ ഡിസംബറിലാണ് വിവാഹിതരായത്. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ശ്രീകുമാറിന്റെ പാട്ടിന് അനുസരിച്ച് ചുവടുവെയ്ക്കുകയാണ് സ്നേഹ.
‘ഉജ്ജയിനിയിലെ ഗായിക…’ എന്ന ഗാനമാണ് ശ്രീകുമാര്‍ ആലപിക്കുന്നത്. ശ്രീകുമാറിന്റെ പാട്ടിന് താളാത്മകമായി ചുവടുവെയ്ക്കുന്ന സ്നേഹയേയും വീഡിയോയിൽ കാണാം. ശ്രീകുമാറിന്റെ പാട്ടിനൊപ്പം ഡാൻസ് ചെയ്യാൻ എപ്പോഴും ഇഷ്ടമാണ്, ഇതൊരു ചെറിയ ശ്രമം, എന്നാണ് സ്നേഹ കുറിക്കുന്നത്.
‘മറിമായം’ എന്ന പരമ്പരയിലൂടെ ഏറെ ജനശ്രദ്ധ നേടിയ താരങ്ങളാണ് ശ്രീകുമാറും സ്നേഹയും. സീരിയലിനു പുറമേ നിരവധി സിനിമകളിലും ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘മെമ്മറീസി’ൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീകുമാറാണ്.
Read more: ഞങ്ങൾ നല്ല സുഹൃത്തുക്കൾ; സ്നേഹയുടെ വിവാഹത്തിൽ സന്തോഷിക്കുന്നുവെന്ന് മുൻ ഭർത്താവ്