scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

നാലു തലമുറകൾ ഒന്നിച്ച്; അമൂല്യമായ ചിത്രം പങ്കുവച്ച് സൗഭാഗ്യ

മകൾ സുദർശനയ്ക്കും അമ്മമാർക്കുമൊപ്പമുള്ള ചിത്രവുമായി സൗഭാഗ്യ

Sowbhagya Venkitesh, സൗഭാഗ്യ, sowbhagya daughter name, അർജുൻ സോമശേഖർ, Sowbhagya Venkitesh daughter, Sowbhagya Venkitesh photos, Sowbhagya Venkitesh husband, Sowbhagya Venkitesh mother, Thara kalyan, Arjun Somasekharan, ie malayalam

ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ കപ്പിളായ സൗഭാഗ്യ വെങ്കടേഷും അർജുന്‍ സോമശേഖരനും. നവംബർ 29ന് ആണ് ഇരുവർക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയത്.

മകൾക്കൊപ്പമുള്ള ചിത്രങ്ങളും ഹോസ്പിറ്റലിൽ നിന്നുള്ള വീഡിയോകളുമെല്ലാം സൗഭാഗ്യ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ഇപ്പോഴിതാ, ജീവിതത്തിലെ അമൂല്യമായൊരു നിമിഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം.

നാലു തലമുറകൾ ഒന്നിച്ചുള്ളൊരു ചിത്രമാണ് സൗഭാഗ്യ ഷെയർ ചെയ്തിരിക്കുന്നത്. സൗഭാഗ്യയ്ക്കും മകൾ സുദർശനയ്ക്കുമൊപ്പം അമ്മ താരാ കല്യാണിനെയും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയും ചിത്രത്തിലുണ്ട്, ഒപ്പം അർജുന്റെ അമ്മയും.

“ഇതൊരു വിലയേറിയ ചിത്രമല്ലേ? ഏകദേശം 4 വർഷം മുമ്പ് എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു, എന്റെ ഭർത്താവിന് ഈ വർഷം പപ്പയേയും… അതിനാൽ ഒരു മുത്തച്ഛന്റെ ശുദ്ധമായ സ്നേഹം അനുഭവിക്കാൻ എന്റെ കുഞ്ഞിന് ഭാഗ്യമില്ല. ദൈവം എല്ലായ്‌പ്പോഴും ഒരാളെ എല്ലാത്തിൽ നിന്നും അകറ്റുന്നില്ല. ദൈവം അവൾക്ക് സ്നേഹമുള്ള രണ്ട് മുത്തശ്ശിമാരെയും ഒരു ഗ്രേറ്റ് മുത്തശ്ശിയെയും നൽകിയിരിക്കുന്നു, ” സൗഭാഗ്യ കുറിക്കുന്നു.

Read more: മകളെ കൊഞ്ചിച്ച് അർജുനും സൗഭാഗ്യയും; വീഡിയോ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Sowbhagya venkitesh with her daughter mother and grand mother four generation pic