കുഞ്ഞ് ആണോ പെണ്ണോ? വളക്കാപ്പ് ചടങ്ങിൽ ചിരിയുണർത്തി അർജുന്റെ മറുപടി; വീഡിയോ

പരമ്പരാഗതമായ ചടങ്ങുകളോടെയാണ് വളക്കാപ്പ് നടന്നത്

Sowbhagya venkitesh, Sowbhagya venkitesh valaikkappu, Sowbhagya venkitesh valaikkappu photos

സോഷ്യൽ മീഡിയയിലെ താരവും നടി താര കല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷ് ജീവിതത്തിൽ പുതിയൊരു അതിഥിക്കായുളള കാത്തിരിപ്പിലാണ്. ഗർഭകാലം മുതലുളള ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയ വഴി സൗഭാഗ്യ ആരാധകരെ അറിയിക്കുന്നുണ്ട്. ഇന്നലെയായിരുന്നു സൗഭാഗ്യയുടെ വളക്കാപ്പ് ചടങ്ങ്.

വളക്കാപ്പിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പരമ്പരാഗതമായ ചടങ്ങുകളോടെയാണ് വളക്കാപ്പ് ചടങ്ങ് നടന്നത്.

ഏഴാം മാസം നടക്കാറുളള വളക്കാപ്പ് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും സൗഭാഗ്യ പങ്കുവച്ചിട്ടുണ്ട്. അതൊരു അത്ഭുതകരമായ ദിവസമായിരുന്നുവെന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. വളരെ സന്തുഷ്ടയായ സൗഭാഗ്യയെയാണ് വളക്കാപ്പ് ചിത്രങ്ങളിൽ കാണാനാവുക.

2019 ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും തമ്മിലുളള വിവാഹം. പ്രണയ വിവാഹമായിരുന്നു. മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികൾ കൂടിയാണ് സൗഭാഗ്യയും അർജുനും.

Read more: അതൊരു മനോഹര ദിവസമായിരുന്നു, സന്തോഷത്താൽ പുഞ്ചിരിച്ച് സൗഭാഗ്യ; വളക്കാപ്പ് ചിത്രങ്ങൾ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Sowbhagya venkitesh valaikappu ceremony videos

Next Story
അതൊരു മനോഹര ദിവസമായിരുന്നു, സന്തോഷത്താൽ പുഞ്ചിരിച്ച് സൗഭാഗ്യ; വളക്കാപ്പ് ചിത്രങ്ങൾSowbhagya venkitesh, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X