കാത്തിരുന്ന ആ ദിവസം; വിശേഷം പങ്കുവച്ച് സൗഭാഗ്യയും അർജുനും

തന്റെ ജീവിതത്തിലെ ഒരു വിശേഷദിനത്തിനായുള്ള ഒരുക്കത്തിലാണ് സൗഭാഗ്യ ഇപ്പോൾ

sowbhagya venkitesh, Sowbhagya venkitesh Valaikappu ceremony, arjun somasekhar, chakkappazham arjun, chakkappazham sivan, sowbhagya venkitesh latest photos

സോഷ്യൽ മീഡിയയിലെ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെ മകളും നർത്തകിയുമായ സൗഭാഗ്യ ഡബ്സ്മാഷ് വീഡിയോകളിലൂടെയും ടിക്ടോക് വീഡിയോകളിലൂടെയും സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് സൗഭാഗ്യ. ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് സൗഭാഗ്യ.

ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ ഒരു വിശേഷദിനത്തിനായുള്ള ഒരുക്കത്തിലാണ് സൗഭാഗ്യ ഇപ്പോൾ. അതിന്റെ വിശേഷങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഗർഭിണികൾക്കായി ഏഴാം മാസം നടത്താറുള്ള വളക്കാപ്പ് ചടങ്ങിനായി മെഹന്ദി അണിഞ്ഞു കൊണ്ടുള്ള ചിത്രങ്ങളാണ് സൗഭാഗ്യ പങ്കുവച്ചത്.

ഗർഭകാലത്തും തന്റെ നൃത്താഭ്യാസം സൗഭാഗ്യ മുടക്കിയിരുന്നില്ല. നിറവയറുമായി ഡാൻസ് ചെയ്യുന്ന വീഡിയോയും സൗഭാഗ്യ ഷെയർ ചെയ്തിരുന്നു.

“പ്രഗ്നൻസിയുടെ ആറാം മാസം. മുഴുമണ്ഡലത്തിൽ ബാലൻസ് ചെയ്തിരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ളതായി തോന്നുന്നു. കാൽവിരലുകളിൽ എന്റെ 89 കിലോഗ്രാം ബാലൻസ് ചെയ്യുന്നത് തീർച്ചയായും ഒരു വെല്ലുവിളിയാണ്. പോരാത്തതിന് ഇപ്പോൾ അതിൽ എന്റെ വയറിനും പങ്കുണ്ട്. ഞാൻ മുന്നോട്ട് കുനിയാൻ ശ്രമിക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുന്നു. പെൽവിക് ഏരിയയിലെ വേദനയാണ് ആറാം മാസത്തിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊരു പ്രശ്നം. മുഴുമണ്ഡലത്തിൽ ഇരിപ്പ് അത്ര സുഖകരമല്ല. എന്നാൽ, ഗർഭകാലത്ത് ഉടനീളം നൃത്തം ചെയ്ത എന്റെ അമ്മയെക്കുറിച്ച് ഓർത്ത് ഞാനെന്നെ തന്നെ പ്രചോദിപ്പിക്കുന്നു.

മണ്ടി അടവുകൾ ഒരിക്കലും എനിക്ക് പ്രശ്നമായിരുന്നില്ല, എന്നാൽ ഇപ്പോൾ വയറും സ്തനങ്ങളിൽ അനുഭവപ്പെടുന്ന വേദനയും വിളർച്ചയും കാരണം പ്രാക്ടീസ് ചെയ്യുമ്പോൾ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. അപകടത്തെ കുറിച്ചുള്ള ഭയം എന്റെ പാതി ആത്മവിശ്വാസം ഇല്ലാതാക്കുന്നു. പക്ഷേ ഞാൻ ഇത്രയെങ്കിലും പെർഫോം ചെയ്യാൻ കഴിയുന്നതിൽ ഞാൻ സന്തുഷ്ടയാണ്. തീർച്ചയായും ഇതെന്റെ കുഞ്ഞിന് അഭിമാനിക്കാവുന്ന വിഷയമായിരിക്കും,” സൗഭാഗ്യ കുറിക്കുന്നു.

2019 ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും തമ്മിലുളള വിവാഹം. പ്രണയ വിവാഹമായിരുന്നു. മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികൾ കൂടിയാണ് സൗഭാഗ്യയും അർജുനും.

Read more: അമ്മ തന്ന അപ്രതീക്ഷിതസമ്മാനം; സന്തോഷം പങ്കുവച്ച് സൗഭാഗ്യ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Sowbhagya venkitesh valaikappu ceremony photos and videos

Next Story
നിലയ്ക്കൊപ്പം പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കിട്ട് പേളിയും ശ്രീനിഷും; വീഡിയോpearle maaney, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com