അതൊരു മനോഹര ദിവസമായിരുന്നു, സന്തോഷത്താൽ പുഞ്ചിരിച്ച് സൗഭാഗ്യ; വളക്കാപ്പ് ചിത്രങ്ങൾ

ഏഴാം മാസം നടക്കാറുളള വളക്കാപ്പ് ചടങ്ങിലെ ചിത്രങ്ങളാണ് സൗഭാഗ്യ പങ്കുവച്ചത്

Sowbhagya venkitesh, actress, ie malayalam

സോഷ്യൽ മീഡിയയിലെ താരവും നടി താര കല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷ് ജീവിതത്തിൽ പുതിയൊരു അതിഥിക്കായുളള കാത്തിരിപ്പിലാണ്. ഗർഭകാലം മുതലുളള ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയ വഴി സൗഭാഗ്യ ആരാധകരെ അറിയിക്കുന്നുണ്ട്. ഇപ്പോഴിതാ താനേറെ നാളായി കാത്തിരുന്ന സന്തോഷ ദിവസത്തിലെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.

ഏഴാം മാസം നടക്കാറുളള വളക്കാപ്പ് ചടങ്ങിലെ ചിത്രങ്ങളാണ് സൗഭാഗ്യ പങ്കുവച്ചത്. അതൊരു അത്ഭുതകരമായ ദിവസമായിരുന്നുവെന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. വളരെ സന്തുഷ്ടയായ സൗഭാഗ്യയെയാണ് വളക്കാപ്പ് ചിത്രങ്ങളിൽ കാണാനാവുക.

ഗർഭകാലത്തും തന്റെ നൃത്താഭ്യാസം സൗഭാഗ്യ മുടക്കിയിരുന്നില്ല. നിറവയറുമായി ഡാൻസ് ചെയ്യുന്ന സൗഭാഗ്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗർഭിണിയാണെന്നു താൻ അറിഞ്ഞത് എപ്പോഴാണെന്ന് ആരാധകരോട് സൗഭാഗ്യ പറഞ്ഞിരുന്നു. ഒരു ഫോട്ടോഷൂട്ടിൽ പങ്കെടുക്കുമ്പോഴാണ് തനിക്ക് ക്ഷീണം തോന്നിയതെന്നും അതു കഴിഞ്ഞപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായതെന്നും സൗഭാഗ്യ പറയുന്നു.

2019 ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും തമ്മിലുളള വിവാഹം. പ്രണയ വിവാഹമായിരുന്നു. മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികൾ കൂടിയാണ് സൗഭാഗ്യയും അർജുനും.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Sowbhagya venkitesh valaikappu ceremony photos

Next Story
സ്റ്റാർ മാജിക് വേദിയിൽ കിടിലൻ ഡാൻസുമായി മുക്തയും കൺമണിയും; വീഡിയോmuktha, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com