scorecardresearch

Latest News

സിസേറിയനാണെന്നു കേട്ടതും ഭയന്നുവിറച്ചു, സ്വപ്നമെന്ന പോലെ കടന്നുപോയി; സൗഭാഗ്യയുടെ വാക്കുകൾ

പെട്ടെന്നായിരുന്നു സി സെക്ഷൻ വേണമെന്ന് തീരുമാനിച്ചത്. അത് കേട്ടപ്പോഴേ ഞാൻ ഭയന്നു വിറച്ചു

Sowbhagya venkitesh, actress, ie malayalam

ജീവതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയ സന്തോഷത്തിലാണ് സൗഭാഗ്യ വെങ്കിടേഷ്. ഗർഭകാലം മുതലുള്ള ഓരോ വിശേഷങ്ങളും സൗഭാഗ്യ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി ഷെയർ ചെയ്തിരുന്നു. പ്രസവത്തിനായി ആശുപത്രിയിൽ എത്തിയതുമുതൽ കുഞ്ഞ് ജനിക്കുന്നതുവരെയുള്ള ഓരോ കാര്യങ്ങളും താരം പങ്കിട്ടിരുന്നു. തന്റെ പ്രസവത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ വിശദീകരിച്ചിരിക്കുകയാണ് താരം.

തന്റേത് നോർമൽ ഡെലിവറി ആയിരുന്നില്ലെന്നും സിസേറിയനാണെന്നും സൗഭാഗ്യ പറയുന്നു. പെട്ടെന്നായിരുന്നു സി സെക്ഷൻ വേണമെന്ന് തീരുമാനിച്ചത്. അത് കേട്ടപ്പോഴേ ഞാൻ ഭയന്നു വിറച്ചു. എന്റെ കാർഡിയോളജിസ്റ്റായ രത്നവും ഡോ. ഷിഫാസും എന്റെ മാലാഖ ഡോ.അനിതയുമാണ് അത് സുഖകരമായ അനുഭവമാക്കി മാറ്റിയതിന് പിന്നിലെന്ന് സൗഭാഗ്യ പറഞ്ഞു.

സിസേറിയൻ ഞാൻ വിചാരിച്ചതുപോലെ അത്ര ഭയാനകമല്ല. ഒരു സ്വപ്നം പോലെയാണ് അത് കടന്നുപോയത്. തീർച്ചയായും തന്റെ അനുഭവം വിശദമായി പങ്കുവയ്ക്കാമെന്നും സൗഭാഗ്യ പറഞ്ഞിട്ടുണ്ട്. തന്റെ ഡോക്ടര്‍ അനിതക്കൊപ്പമുള്ള ചിത്രങ്ങളും സൗഭാഗ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തനിക്ക് ഒരു പേരക്കുട്ടി പിറന്ന വിശേഷം സൗഭാഗ്യയുടെ അമ്മയും നർത്തകിയും നടിയുമായ താരാ കല്യാണ്‍ ആണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയത്.

Read More: നാലു തലമുറകൾ ഒന്നിച്ച്; അമൂല്യമായ ചിത്രം പങ്കുവച്ച് സൗഭാഗ്യ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Sowbhagya venkitesh talks about her delivery