സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റി ദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. കഴിഞ്ഞ നവംബറിലാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. മകൾ സുദർശനയുടെ വിശേഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. തനിക്കും കുഞ്ഞിനും കോവിഡ് ബാധിച്ചതിനെ കുറിച്ചും അത് തരണം ചെയ്തതിനെക്കുറിച്ചും സൗഭാഗ്യ വിവരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സൗഭാഗ്യ വീഡിയോ ഷെയർ ചെയ്തത്.
തനിക്ക് കോവിഡ് ബാധിച്ച് മൂന്ന് നാല് ദിവസം പിന്നിട്ടപ്പോൾ അർജുൻ ചേട്ടനും അമ്മയ്ക്കും പനി പിടിച്ചുവെന്നും ആദ്യത്തെ രണ്ട് ദിവസം നൂറ്റിയെട്ട് ഡിഗ്രിയോളമായിരുന്നു പനിയെന്നും സൗഭാഗ്യ വീഡിയോയിൽ പറയുന്നു. ആദ്യത്തെ രണ്ട് ദിവസം നല്ല ക്ഷീണമായിരുന്നു. നാല് ദിവസം കഴിഞ്ഞപ്പോഴാണ് പനിയും ക്ഷീണവും കുറഞ്ഞത്. എനിക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ അമ്മയായിരുന്നു മോളെ നോക്കിയത്. ഗ്ലൗസും മാസ്ക്കും ഒക്കെ ധരിച്ച് സുരക്ഷിതമായാണ് പാല് കൊടുത്തിരുന്നത്. എന്റെ പനി മാറി തുടങ്ങിയപ്പോഴേക്കും മകൾക്കും പനി വന്നു. അവൾക്ക് കൂടി പനി വന്നപ്പോൾ ഭയന്നുവെങ്കിലും വലിയ കുഴപ്പമൊന്നും ഉണ്ടാകാതെ അവൾക്ക് പെട്ടെന്ന് കുറഞ്ഞുവെന്നും സൗഭാഗ്യ പറഞ്ഞു.
തനിക്ക് മാത്രമല്ല അർജുനും താരാ കല്യാണിനും കോവിഡ് ബാധിച്ചിരുന്നുവെന്നും അപ്രതീക്ഷിതമായാണ് കോവിഡ് ബാധിച്ചതെന്നും സൗഭാഗ്യ വീഡിയോയിൽ പറയുന്നുണ്ട്. തന്നെപ്പോലെയുള്ള അമ്മമാർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ അത് തരണം ചെയ്യാൻ ചിലപ്പോൾ ഈ വീഡിയോ സഹായിച്ചേക്കാമെന്ന ചിന്തയോടെയാണ് ഈ വീഡിയോ ഷൂട്ട് ചെയ്തതെന്നും സൗഭാഗ്യ പറഞ്ഞിട്ടുണ്ട്.
ഗർഭകാലത്തും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു സൗഭാഗ്യ. നിറവയറുമായി അർജുനൊപ്പം ചുവടുവയ്ക്കുന്ന സൗഭാഗ്യയുടെ വീഡിയോ വൈറലായിരുന്നു. 2019 ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും തമ്മിലുളള വിവാഹം. പ്രണയ വിവാഹമായിരുന്നു.
Read More: സുദർശനയുടെ നൂലുക്കെട്ട് ചടങ്ങിന്റെ ചിത്രങ്ങളുമായി സൗഭാഗ്യ