ജീവിതത്തിലേക്ക് കൂട്ടായി മകൾ സുദർശന എത്തിയ സന്തോഷത്തിലാണ് സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുനും. മകളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇരുവരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. 2021 തന്ന സമ്മാനമാണ് മകൾ സുദർശന എന്നാണ് സൗഭാഗ്യ പറയുന്നത്. 2021 തന്ന ഏറ്റവും തിളക്കമുള്ള ഓർമ്മയും 2022ന്റ വലിയ പ്രതീക്ഷയും എന്ന് വിശേഷിപ്പിച്ചുകൊണ്ട് മകളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് സൗഭാഗ്യ.
കഴിഞ്ഞ ദിവസം മകളുടെ നൂലുക്കെട്ട് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും സൗഭാഗ്യ പങ്കുവച്ചിരുന്നു. നവംബർ 29 നാണ് സൗഭാഗ്യയ്ക്ക് സുദർശന ജനിച്ചത്.
പേരക്കുട്ടിയെത്തിയ സന്തോഷത്തിലാണ് മുത്തശ്ശി താരാകല്യാണും മുതുമുത്തശ്ശി സുബലക്ഷ്മിയമ്മയും. നാലു തലമുറയുടെ ഒത്തുചേരലിന്റെ ചിത്രങ്ങളും അടുത്തിടെ സൗഭാഗ്യ ഷെയർ ചെയ്തിരുന്നു.
Read More: ‘സിസേറിയൻ കഴിഞ്ഞ് 12-ാം ദിവസം’; ഡാൻസ് വീഡിയോയുമായി സൗഭാഗ്യ
തന്റേത് നോർമൽ ഡെലിവറി ആയിരുന്നില്ലെന്നും സിസേറിയനാണെന്നും സൗഭാഗ്യ നേരത്തെ പറഞ്ഞിരുന്നു. പെട്ടെന്നായിരുന്നു സി സെക്ഷൻ വേണമെന്ന് തീരുമാനിച്ചത്. അത് കേട്ടപ്പോഴേ ഞാൻ ഭയന്നു വിറച്ചു. എന്റെ കാർഡിയോളജിസ്റ്റായ രത്നവും ഡോ. ഷിഫാസും എന്റെ മാലാഖ ഡോ.അനിതയുമാണ് അത് സുഖകരമായ അനുഭവമാക്കി മാറ്റിയതിന് പിന്നിലെന്ന് സൗഭാഗ്യ പറഞ്ഞിരുന്നു.