സുദർശനയുടെ നൂലുക്കെട്ട് ചടങ്ങിന്റെ ചിത്രങ്ങളുമായി സൗഭാഗ്യ

മകളുടെ ഓരോ വിശേഷങ്ങളും ആരാധകരുമായി സൗഭാഗ്യ പങ്കുവയ്ക്കാറുണ്ട്

Sowbhagya Venkitesh shares Sudarshanas Noolukettu ceremony photos

ജീവിതത്തിലേക്ക് കൂട്ടായി മകൾ സുദർശന എത്തിയ സന്തോഷത്തിലാണ് സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുനും. മകളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇരുവരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ, മകളുടെ നൂലുക്കെട്ട് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് സൗഭാഗ്യ പങ്കുവയ്ക്കുന്നത്. നവംബർ 29 നാണ് സൗഭാഗ്യയ്ക്ക് സുദർശന ജനിച്ചത്.

പേരക്കുട്ടിയെത്തിയ സന്തോഷത്തിലാണ് മുത്തശ്ശി താരാകല്യാണും മുതുമുത്തശ്ശി സുബലക്ഷ്മിയമ്മയും. നാലു തലമുറയുടെ ഒത്തുചേരലിന്റെ ചിത്രങ്ങളും അടുത്തിടെ സൗഭാഗ്യ ഷെയർ ചെയ്തിരുന്നു.

Read More: ‘സിസേറിയൻ കഴിഞ്ഞ് 12-ാം ദിവസം’; ഡാൻസ് വീഡിയോയുമായി സൗഭാഗ്യ

തന്റേത് നോർമൽ ഡെലിവറി ആയിരുന്നില്ലെന്നും സിസേറിയനാണെന്നും സൗഭാഗ്യ നേരത്തെ പറഞ്ഞിരുന്നു. പെട്ടെന്നായിരുന്നു സി സെക്ഷൻ വേണമെന്ന് തീരുമാനിച്ചത്. അത് കേട്ടപ്പോഴേ ഞാൻ ഭയന്നു വിറച്ചു. എന്റെ കാർഡിയോളജിസ്റ്റായ രത്നവും ഡോ. ഷിഫാസും എന്റെ മാലാഖ ഡോ.അനിതയുമാണ് അത് സുഖകരമായ അനുഭവമാക്കി മാറ്റിയതിന് പിന്നിലെന്ന് സൗഭാഗ്യ പറഞ്ഞിരുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Sowbhagya venkitesh shares sudarshanas noolukettu ceremony photos

The moderation of comments is automated and not cleared manually by malayalam.indianexpress.com