scorecardresearch
Latest News

സുദർശന ആദ്യമായ് വീട്ടിലേക്ക് എത്തിയപ്പോൾ; വീഡിയോ പങ്കിട്ട് സൗഭാഗ്യ

തന്റേത് നോർമൽ ഡെലിവറി ആയിരുന്നില്ലെന്നും സിസേറിയനാണെന്നും സൗഭാഗ്യ നേരത്തെ പറഞിരുന്നു

Sowbhagya venkitesh, serial actress, ie malayalam

ഗർഭിണിയായതു മുതൽ മകൾ ജനിക്കുന്നതുവരെയുള്ള ഓരോ വിശേഷങ്ങളും സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. കുഞ്ഞിന് പേരിട്ട വിശേഷവും സൗഭാഗ്യ പങ്കുവച്ചിരുന്നു. സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയത്.

സുദർശന ആദ്യമായ് വീട്ടിലേക്ക് എത്തിയപ്പോഴുള്ള വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് സൗഭാഗ്യ. കുടുംബാംഗങ്ങളെല്ലാം സുദർശനയെ സ്വീകരിക്കാനായ് എത്തിയിരുന്നു. മകൾ ആദ്യമായ് വീട്ടിലേക്ക് എത്തിയതിന്റെ സന്തോഷം കേക്ക് മുറിച്ച് സൗഭാഗ്യയും അർജുനും ആഘോഷമാക്കുകയും ചെയ്തു.

തന്റേത് നോർമൽ ഡെലിവറി ആയിരുന്നില്ലെന്നും സിസേറിയനാണെന്നും സൗഭാഗ്യ നേരത്തെ പറഞിരുന്നു. പെട്ടെന്നായിരുന്നു സി സെക്ഷൻ വേണമെന്ന് തീരുമാനിച്ചത്. അത് കേട്ടപ്പോഴേ ഞാൻ ഭയന്നു വിറച്ചു. എന്റെ കാർഡിയോളജിസ്റ്റായ രത്നവും ഡോ. ഷിഫാസും എന്റെ മാലാഖ ഡോ.അനിതയുമാണ് അത് സുഖകരമായ അനുഭവമാക്കി മാറ്റിയതിന് പിന്നിലെന്ന് സൗഭാഗ്യ പറഞ്ഞു.

സിസേറിയൻ ഞാൻ വിചാരിച്ചതുപോലെ അത്ര ഭയാനകമല്ല. ഒരു സ്വപ്നം പോലെയാണ് അത് കടന്നുപോയത്. തീർച്ചയായും തന്റെ അനുഭവം വിശദമായി പങ്കുവയ്ക്കാമെന്നും സൗഭാഗ്യ പറഞ്ഞിട്ടുണ്ട്.

Read More: മകളെ കൊഞ്ചിച്ച് അർജുനും സൗഭാഗ്യയും; വീഡിയോ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Sowbhagya venkitesh shares sudarshana welcome home video