scorecardresearch

ആരുടെ പിറന്നാളാണെന്ന് ഊഹിക്കാമോ? ആഘോഷ ചിത്രങ്ങളുമായി സൗഭാഗ്യ

സൗഭാഗ്യ ഒരുക്കിയ സര്‍പ്രൈസ്‌ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ആരുടെ പിറന്നാളാണെന്ന് ഊഹിക്കാമോ? ആഘോഷ ചിത്രങ്ങളുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖരനും. മകള്‍ സുദര്‍ശനയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി ഇരുവരും പങ്കുവയ്ക്കാറുണ്ട്. അര്‍ജുന് സര്‍പ്രൈസായി സൗഭാഗ്യ ഒരുക്കിയ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘അച്ഛാനായി കഴിഞ്ഞുളള ആദ്യത്തെ പിറന്നാളാണ്. നിങ്ങള്‍ വാക്കു തന്ന പോലെ തന്നെ ജീവിതം വളരെ സുന്ദരമായിരിക്കുന്നു’ എന്ന് കുറിച്ചാണ് സൗഭാഗ്യ ഭര്‍ത്താവിനു പിറന്നാള്‍ ആശംസിച്ചത്. ‘ബെസ്റ്റ് ഡാഡ്’ എന്ന് എഴുതിയ പിറന്നാള്‍ കേക്കും അര്‍ജുനായി ഒരുക്കിയിരുന്നു.

2020 ഫെബ്രുവരിയിലാണ് ഇവര്‍ വിവാഹിതരായത്. താരാകല്ല്യാണിന്റെ മകളായ സൗഭാഗ്യ നര്‍ത്തകി കൂടിയാണ്. അര്‍ജുനും സൗഭാഗ്യയും ഒന്നിച്ചുളള ഡാന്‍സ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.അഭിനയത്തിലും മികവുളള ഈ ദമ്പതികള്‍ അമൃത ടി വിയില്‍ സംപ്രേഷണം ചെയ്ത ‘ ഉരുളയ്ക്ക് ഉപ്പേരി’ എന്ന സീരിയലില്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ‘ സൗഭാഗ്യ വെങ്കിടേഷ്’ എന്ന് പേരുളള ഒരു യൂട്യൂബ് ചാനലും ഇവര്‍ക്കു സ്വന്തമായുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Sowbhagya venkitesh shares photos of birthday celebration

Best of Express