പേരക്കുട്ടിയെ കൊഞ്ചിച്ച് മതിയാകാതെ നർത്തകിയും നടിയുമായ താരാ കല്യാൺ. സൗഭാഗ്യയുടെ മകൾ സുദർശനയെ കൊഞ്ചിക്കുന്ന താര കല്യാണിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. സൗഭാഗ്യയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
അമ്മൂമ്മയുടെ തങ്കക്കുടം എന്നു പറഞ്ഞാണ് താര കല്യാൺ കൊച്ചുമകളെ താലോലിക്കുന്നത്. കുറച്ചു കഴിയുമ്പോൾ സിന്ദാബാദ് സിന്ദാബാദ് ഞങ്ങൾക്കിപ്പോ പാൽ വേണം എന്ന മുദ്രാവാക്യം വിളിച്ച് കൊച്ചുമകൾക്കായി ചെറിയൊരു പോരാട്ടവും നടത്തുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. എന്റെ അമ്മയെ ഓർമ വരുന്നുവെന്നും എല്ലാ അമ്മമാരും അമ്മമ്മമാർ ആകുമ്പോൾ ഇങ്ങനെയാണെന്നുമായിരുന്നു കമന്റ്.
അടുത്തിടെ, നാലു തലമുറകൾ ഒന്നിച്ചുള്ളൊരു ചിത്രം സൗഭാഗ്യ ഷെയർ ചെയ്തിരുന്നു. സൗഭാഗ്യയ്ക്കും മകൾ സുദർശനയ്ക്കുമൊപ്പം അമ്മ താരാ കല്യാണിനെയും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയും ചിത്രത്തിലുണ്ട്, ഒപ്പം അർജുന്റെ അമ്മയും.
ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിനിടയില്‍ ഗർഭകാലം മുതലുളള ഓരോ ചെറിയ കാര്യങ്ങളും സോഷ്യൽ മീഡിയ വഴി സൗഭാഗ്യയും അർജ്ജുനും ആരാധകരെ അറിയിച്ചിരുന്നു. 2019 ഫെബ്രുവരിയിലായിരുന്നു മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികൾ കൂടിയായ സൗഭാഗ്യയും അർജുനും തമ്മിലുളള വിവാഹം.
Read More: സിസേറിയനാണെന്നു കേട്ടതും ഭയന്നുവിറച്ചു, സ്വപ്നമെന്ന പോലെ കടന്നുപോയി; സൗഭാഗ്യയുടെ വാക്കുകൾ