Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

അമ്മയാകാനൊരുങ്ങി സൗഭാഗ്യ വെങ്കിടേഷ്; സന്തോഷം പങ്കിട്ട് താരം

തന്റെ ജീവിതത്തിലെ സന്തോഷ നിമിഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ

Sowbhagya venkitesh, artist, ie malayalam

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ ഡബ്സ്മാഷ് വീഡിയോകളിലൂടെയും ടിക്ടോക് വീഡിയോകളിലൂടെയും നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും തമ്മിലുളള വിവാഹം. പ്രണയ വിവാഹമായിരുന്നു.

മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികൾ കൂടിയാണ് ഇരുവരും. തന്റെ ജീവിതത്തിലെ സന്തോഷ നിമിഷം ആരാധകരുമായി പങ്കു വച്ചിരിക്കുകയാണ് സൗഭാഗ്യ. അമ്മയാകാൻ തയ്യാറെടുക്കുന്ന സൗഭാഗ്യ നാലാം മാസത്തിലേക്ക് കടന്നതിന്റെ സന്തോഷമാണ് ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്. ‘സന്തോഷത്തോടെ നാലാം മാസത്തിലേക്ക്’ എന്നാണ് പ്രതീകാത്മക ചിത്രം പങ്കുവച്ച് താരം കുറിച്ചത്.

നിരവധി പേരാണ് ഇരുവരുടെയും സന്തോഷത്തിൽ പങ്കുചേർന്ന് കമന്റിട്ടിരിക്കുന്നത്. നിങ്ങള്‍ രണ്ട് പേര്‍ക്കും കണ്ണ് തട്ടാതെ ഇരിക്കട്ടേ. നിങ്ങളുടെ ജൂനിയറിന് വേണ്ടി കാത്തിരിക്കുകയാണെന്നാണ് ആര്യയുടെ കമന്റ്. അശ്വതി ശ്രീകാന്ത്, ശാലു കുര്യന്‍, റെബേക്ക സന്തോഷ്, അന്‍സിബ ഹസന്‍ തുടങ്ങിയവരും ആശംസകൾ അറിയിച്ചിട്ടുണ്ട്.

Read More: പതിനഞ്ച് ലക്ഷത്തിന്റെ പുതിയ ബൈക്ക് സ്വന്തമാക്കി സൗഭാഗ്യയും അർജുനും- വീഡിയോ

2020 ഫെബ്രുവരി 19,20 ദിവസങ്ങളിലായിരുന്നു സൗഭാഗ്യയും അർജുനും തമ്മിലുള്ള വിവാഹം. ഇരുവർക്കുമിടയിൽ പത്തുവർഷത്തിലേറെയായുള്ള സൗഹൃദം ഒടുവിൽ പ്രണയമായി മാറുകയായിരുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Sowbhagya venkitesh shares four month pregnancy photo524931

Next Story
നീലുവമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി ശിവാനിNisha Sarangh birthday, uppum mulakum, Neelu, Nisha Sarangh, Nisha Sarangh video, Nisha Sarangh cooking video, uppum mulakum series, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും, ഉപ്പും മുളകും നീലു, ഉപ്പും മുളകും നിഷ സാരംഗ്
The moderation of comments is automated and not cleared manually by malayalam.indianexpress.com