സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ താരമാണ് താരകല്യാണിന്റെ മകളും നർത്തകിയുമായ സൗഭാഗ്യ. വ്ളോഗറെന്ന നിലയിലാണ് സൗഭാഗ്യ ശ്രദ്ധ നേടിയത്. താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
മകൾ സുദർശനയുടെ ആദ്യ വർക്കല ട്രിപ്പ് എന്ന രീതിയിലുള്ള വീഡിയോയാണ് സൗഭാഗ്യ പങ്കുവച്ചത്. കുടുംബാംഗങ്ങളെല്ലാവരും ഒന്നിച്ചാണ് അവധി ആഘോഷിക്കാൻ പോയത്. സൗഭാഗ്യയുടെ ഭർത്താവ് അർജുന്റെ സഹോദരനും ഇവർക്കൊപ്പമുണ്ട്. പ്രിയപ്പെട്ടവർക്കൊപ്പം വർക്കലയുടെ ഭംഗി ആസ്വദിക്കുന്ന കുഞ്ഞ് സുദർശനയെ വീഡിയോയിൽ കാണാം.
അമ്മയ്‌ക്കൊപ്പമിരുന്ന് കടലിന്റെ ഭംഗി കാണുകയാണ് സുദർശന. കുഞ്ഞിനെ കുറിച്ചും സൗഭാഗ്യയുടെ വസ്ത്രത്തെ കുറിച്ചെല്ലാം ആരാധകർ കമന്റ് ബോക്സിൽ പറയുന്നുണ്ട്.
അമ്മയും മുത്തശ്ശി സുബ്ബലക്ഷ്മിയും അഭിനയത്തിൽ തിളങ്ങിയപ്പോൾ ഡബ്സ്മാഷ് ക്യൂൻ എന്ന രീതിയിലാണ് സൗഭാഗ്യ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയത്. പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളുടെയും ഭാഗമായി. നടനായ അർജുൻ സോമശേഖരനാണ് സൗഭാഗ്യയുടെ ഭർത്താവ്. 2021 നവംബർ 29നാണ് മകൾ സുദർശനയുടെ ജനനം.