മകൾ സുദർശനയ്ക്കൊപ്പമുള്ള പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മയുടെ നെഞ്ചിൽ ചാഞ്ഞുറങ്ങുന്ന സുദർശനയെയാണ് ചിത്രങ്ങളിൽ കാണാനാവുക. നവംബർ 29 നാണ് സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് ജനിച്ചത്.
മുത്തശ്ശി സുബ്ബലക്ഷ്മി സുദർശനെ കയ്യിലെടുത്തിരിക്കുന്ന വീഡിയോയും സൗഭാഗ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. സമീപത്തായി സൗഭാഗ്യയുടെ അമ്മ താര കല്യാണിനെയും അർജുന്റെ അമ്മയെയും കാണാം.
സൗഭാഗ്യയ്ക്കും നടന്‍ അര്‍ജ്ജുന്‍ സോമശേഖരനും പെണ്‍കുട്ടി ജനിച്ച വിവരം നടിയും സൗഭാഗ്യയുടെ അമ്മയുമായ താരാ കല്യാണ്‍ ആണ് അറിയിച്ചത്. ഒരു അമ്മയും കുഞ്ഞും ചേര്‍ന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് താര താന്‍ അമ്മൂമ്മയായ സന്തോഷം അറിയിച്ചത്.
തന്റേത് നോർമൽ ഡെലിവറി ആയിരുന്നില്ലെന്നും സിസേറിയനാണെന്നും സൗഭാഗ്യ നേരത്തെ പറഞ്ഞിരുന്നു. പെട്ടെന്നായിരുന്നു സി സെക്ഷൻ വേണമെന്ന് തീരുമാനിച്ചത്. അത് കേട്ടപ്പോഴേ ഞാൻ ഭയന്നു വിറച്ചു. എന്റെ കാർഡിയോളജിസ്റ്റായ രത്നവും ഡോ. ഷിഫാസും എന്റെ മാലാഖ ഡോ.അനിതയുമാണ് അത് സുഖകരമായ അനുഭവമാക്കി മാറ്റിയതിന് പിന്നിലെന്ന് സൗഭാഗ്യ പറഞ്ഞിരുന്നു.
Read More: ‘സിസേറിയൻ കഴിഞ്ഞ് 12-ാം ദിവസം’; ഡാൻസ് വീഡിയോയുമായി സൗഭാഗ്യ