മകൾ സുദർശനയുടെ ജനനം മുതലുള്ള ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നവംബർ 29 നാണ് സൗഭാഗ്യയ്ക്ക് കുഞ്ഞ് ജനിച്ചത്. മകളുടെ ചോറൂണ് ദിന ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ.
ഗുരുവായൂരിൽ വച്ചാണ് ചോറൂണ് നടന്നത്. സൗഭാഗ്യയുടെയും ഭർത്താവ് അർജുൻ സോമശേഖറിന്റെയും അടുത്ത ബന്ധുക്കൾ ചോറൂണ് ചടങ്ങിൽ പങ്കെടുത്തു.
സൗഭാഗ്യയ്ക്കും നടന്‍ അര്‍ജ്ജുന്‍ സോമശേഖരനും പെണ്‍കുട്ടി ജനിച്ച വിവരം നടിയും സൗഭാഗ്യയുടെ അമ്മയുമായ താരാ കല്യാണ്‍ ആണ് അറിയിച്ചത്. ഒരു അമ്മയും കുഞ്ഞും ചേര്‍ന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് താര താന്‍ അമ്മൂമ്മയായ സന്തോഷം അറിയിച്ചത്. തന്റേത് നോർമൽ ഡെലിവറി ആയിരുന്നില്ലെന്നും സിസേറിയനാണെന്നും സൗഭാഗ്യ നേരത്തെ പറഞ്ഞിരുന്നു.
2019 ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും തമ്മിലുളള വിവാഹം. പ്രണയ വിവാഹമായിരുന്നു. താര കല്യാണിന്റെ മകളായ സൗഭാഗ്യ നല്ലൊരു നർത്തകി കൂടിയാണ്.
Read More: കുഞ്ഞിനും കൂടി പനി വന്നപ്പോൾ ഭയന്നുപോയി; കോവിഡ് നാളുകളെക്കുറിച്ച് പറഞ്ഞ് സൗഭാഗ്യ