ജീവിതത്തിൽ പുതിയൊരാളെ വരവേൽക്കാനൊരുങ്ങുകയാണ് സോഷ്യൽ മീഡിയ താരങ്ങളായ സൗഭാഗ്യയും വെങ്കിടേഷും അര്ജ്ജുന് സോമശേഖരും. ഗർഭകാല വിശേഷം പങ്കുവച്ച് കഴിഞ്ഞ ദിവസം സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ‘സന്തോഷത്തോടെ നാലാം മാസത്തിലേക്ക്’ എന്നാണ് പ്രതീകാത്മക ചിത്രം പങ്കുവച്ച് താരം കുറിച്ചത്.
Read more: നടി മിയ അമ്മയായി, മകനൊപ്പമുള്ള ചിത്രവുമായി താരം
ഗർഭിണിയാണെന്നു താൻ അറിഞ്ഞത് എപ്പോഴാണെന്ന് ആരാധകരോട് പറഞ്ഞിരിക്കുകയാണ് സൗഭാഗ്യ. ഒരു ഫോട്ടോഷൂട്ടിൽ പങ്കെടുക്കുമ്പോഴാണ് തനിക്ക് ക്ഷീണം തോന്നിയതെന്നും അതു കഴിഞ്ഞപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായതെന്നും സൗഭാഗ്യ പറയുന്നു.
Read More: അമ്മയാകാനൊരുങ്ങി സൗഭാഗ്യ വെങ്കിടേഷ്; സന്തോഷം പങ്കിട്ട് താരം
”ഷൂട്ടിങ് ദിവസം വളരെ ക്ഷീണവും മടുപ്പും അനുഭവപ്പെട്ടു, കഴിയുന്നതും വേഗം വീട്ടിലേക്ക് പോകാൻ ഞാൻ ആഗ്രഹിച്ചു. ഇത്രയും ക്ഷീണവും അലസതയും മുൻപ് അനുഭവപ്പെട്ടിട്ടില്ല. എന്റെ ഉള്ളിലൊരു ഹൃദയം മിടിക്കാനുളള സാധ്യത ഞാൻ ഒരിക്കലും കണക്കാക്കിയിട്ടില്ല. എനിക്ക് തലകറക്കം അനുഭവപ്പെട്ടു, പക്ഷേ ഞാൻ ഫൊട്ടോയ്ക്ക് പോസ് ചെയ്യാൻ ശ്രമിച്ചു. ഇതായിരുന്നു അവസാനത്തെ വസ്ത്രധാരണം, കൂടുതൽ ചിത്രങ്ങൾ ക്ലിക്കുചെയ്യാൻ കഴിഞ്ഞില്ല … വെറും 2 അല്ലെങ്കിൽ 3 ക്ലിക്കുകൾ … എനിക്ക് ഭയങ്കര ചൂടും ഓക്കാനവും വന്നു … ഈ ചിത്രത്തിൽ ഞാൻ പുഞ്ചിരിച്ചതിൽ സന്തോഷമുണ്ട്. എന്നിരുന്നാലും ഇത് എന്റെ പ്രിയപ്പെട്ട വസ്ത്രമായിരുന്നു!. പ്രഗ്നൻസിയുടെ ആദ്യ ആഴ്ചയായിരുന്നു അത്. ശരിക്കും എനിക്കതൊരു സർപ്രൈസായിരുന്നു,” സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മലയാളത്തിലെ സോഷ്യല് മീഡിയ സെലിബ്രിറ്റി ദമ്പതികൾ കൂടിയാണ് സൗഭാഗ്യയും അർജുനും. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ ഡബ്സ്മാഷ് വീഡിയോകളിലൂടെയും ടിക്ടോക് വീഡിയോകളിലൂടെയും നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും വെങ്കിടേഷും അര്ജ്ജുന് സോമശേഖരും തമ്മിലുളള വിവാഹം. പ്രണയ വിവാഹമായിരുന്നു.