scorecardresearch

അമ്മയ്‌ക്കും അമ്മൂമ്മയ്‌ക്കും പിന്നാലെ; കുഞ്ഞ് പാദങ്ങളാൽ ചുവടുവച്ച് സുദർശന

മകൾ സുദർശന നൃത്തത്തിന്റെ ആദ്യ ചുവടുകൾ വയ്ക്കുന്ന വീഡിയോയാണ് സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്

അമ്മയ്‌ക്കും അമ്മൂമ്മയ്‌ക്കും പിന്നാലെ; കുഞ്ഞ് പാദങ്ങളാൽ ചുവടുവച്ച് സുദർശന

മലയാളികൾക്ക് ഏറെയിഷ്ടമുള്ള താരകുടുംബമാണ് താരകല്യാണിന്റേത്. താര കല്യാണും അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും മരുമകൻ അർജുൻ സോമശേഖറുമൊക്കെ അഭിനയരംഗത്ത് സജീവമാണ്. അഭിനയത്തിൽ മാത്രമല്ല, നൃത്തരംഗത്തും സജീവമാണ് താരകല്യാണും സൗഭാഗ്യയുമൊക്കെ. ഒരു ഡാൻസ് സ്‌കൂളും താരകല്യാൺ നടത്തുന്നുണ്ട്.

സൗഭാഗ്യയുടെയും താര കല്യാണിന്റെയും യൂട്യൂബ് ചാനലുകൾക്കും വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. മകൾ സുദർശന നൃത്തത്തിന്റെ ആദ്യ ചുവടുകൾ വയ്ക്കുന്ന വീഡിയോയാണ് സൗഭാഗ്യ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.മകൾക്ക് ചുവടുകൾ പറഞ്ഞു കൊടുക്കുന്ന സൗഭാഗ്യയെ വീഡിയോയിൽ കാണാം. അമ്മ കാണിച്ചു കൊടുക്കുന്നതിനനുസരിച്ച് താളം തട്ടുന്നുണ്ട് കുഞ്ഞ് സുദർശന. നൃത്തം രക്തത്തിൽ അലിഞ്ഞിട്ടുള്ള കുട്ടി നന്നായി ചുവടുകൾ വയ്ക്കുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്.

താരകല്യാൺ കൊച്ചുമകളെയുമെടുത്ത് നൃത്തം ചെയ്യുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. എന്റെ രണ്ടു പെൺമക്കളും നൃത്ത മേഖലയിലേക്ക് വരണമെന്നാണ് ആഗ്രഹമെന്ന് സൗഭാഗ്യയും മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ മകളെന്ന് സൗഭാഗ്യ പറയുന്നത് ഭർത്താവ് അർജുന്റെ സഹോദരന്റെ മകളെയാണ്.

വീട്ടിലെ നാലു തലമുറ ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ സൗഭാഗ്യ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പകർത്തിയ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.വിശേഷ ദിവസങ്ങളെല്ലാം ആഘോഷമാക്കാറുള്ള ഈ കുടുംബം അതിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുമുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Sowbhagya venkitesh daughter dance steps video thara kalyan

Best of Express