സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖരനും. മകള്‍ സുദര്‍ശനയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി ഇരുവരും പങ്കുവയ്ക്കാറുണ്ട്. സുദർശനയുടെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് സൗഭാഗ്യ ഷെയർ ചെയ്തിരിക്കുന്നത്.
കുടുംബാംഗങ്ങൾക്കൊപ്പമുള്ള ആഘോഷ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കൊക്കേഷി തീമിലാണ് ആഘോഷം ഒരുക്കിയത്.
2020 ഫെബ്രുവരിയിലാണ് അർജുനും സൗഭാഗ്യയും വിവാഹിതരായത്. താരാകല്ല്യാണിന്റെ മകളായ സൗഭാഗ്യ നര്‍ത്തകി കൂടിയാണ്. അര്‍ജുനും സൗഭാഗ്യയും ഒന്നിച്ചുളള ഡാന്‍സ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.അഭിനയത്തിലും മികവുളള ഈ ദമ്പതികള്‍ അമൃത ടി വിയില്‍ സംപ്രേഷണം ചെയ്ത ‘ ഉരുളയ്ക്ക് ഉപ്പേരി’ എന്ന സീരിയലില്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ‘ സൗഭാഗ്യ വെങ്കിടേഷ്’ എന്ന് പേരുളള ഒരു യൂട്യൂബ് ചാനലും ഇവര്‍ക്കു സ്വന്തമായുണ്ട്.