ഡബ്സ്മാഷ്, ടെലിവിഷൻ താരം സൗഭാഗ്യ വെങ്കിടേഷും അർജ്ജുന്‍ സോമശേഖരും വിവാഹാഘോഷ തിരക്കുകളിലാണ്. ഇന്നും നാളെയുമായി ഗുരുവായൂരിൽ വെച്ചാണ് വിവാഹചടങ്ങുകൾ നടക്കുന്നത്. തമിഴ് ബ്രാഹ്മണരീതിയിലാണ് വിവാഹം. മെഹന്ദി ചടങ്ങിന്റെയും ഹൽദിയുടെയും ചിത്രങ്ങൾ സൗഭാഗ്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചു.

 

View this post on Instagram

 

@jinju_deziners

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 

View this post on Instagram

 

The reason for all the smiles and fun of yesterday is my studentsssss

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

Read more: സിംഗിൾ മദർ, എന്റെ സിങ്കപ്പെണ്ണ്; പ്രതിസന്ധികളിൽ തളരാത്ത അമ്മയ്ക്ക് മകളുടെ സല്യൂട്ട്

 

View this post on Instagram

 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 

View this post on Instagram

 

Immense joy @jinju_deziners

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

ഡബ്സ്മാഷ് അവതരിപ്പിച്ച് മലയാളികളുടെ മനസ് കവർന്ന താരമായി സൗഭാഗ്യ മാറിയത് വളരെ പെട്ടെന്നായിരുന്നു. പിന്നീട് ടിക് ടോക്കിലൂടെയും സൗഭാഗ്യയും അമ്മ താര കല്യാണും സുഹൃത്ത് അർജുൻ സോമശേഖറും പ്രേക്ഷകരുടെ ഇഷ്ടം നേടി.

അര്‍ജുനും സൗഭാഗ്യയും പത്തു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളാണ്. താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് അർജുൻ സൗഭാഗ്യയുമായി സൗഹൃദത്തിലാവുന്നത്. ടാറ്റൂ ആർട്ടിസ്റ്റ് കൂടിയായ അർജുനും സൗഭാഗ്യയും ചേര്‍ന്ന് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ തന്റെ പ്രതിശ്രുതവധുവിനൊപ്പം തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്കൂൾ നടത്തി വരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook