മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളായ സൗഭാഗ്യ വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും വിവാഹിതരാകുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് അവരുടെ ആരാധകര്‍ സ്വീകരിച്ചത്. അടുത്തിടെ ഇരുവരുടെയും വിവാഹനിശ്ചയവും നടന്നിരുന്നു. ഇപ്പോൾ വിവാഹക്ഷണക്കത്ത് പങ്കുവയ്ക്കുകയാണ് സൗഭാഗ്യ. ഗുരുവായൂരിൽ വെച്ചാണ് വിവാഹം. ഫെബ്രുവരി 19, 20 ദിവസങ്ങളിലായി തമിഴ് ബ്രാഹ്മണരീതിയിലാണ് വിവാഹം നടക്കുക.

 

View this post on Instagram

 

@arjunsomasekhar

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

ഡബ്സ്മാഷ് അവതരിപ്പിച്ച് മലയാളികളുടെ മനസ് കവർന്ന താരമായി സൗഭാഗ്യ മാറിയത് വളരെ പെട്ടെന്നായിരുന്നു. പിന്നീട് ടിക് ടോക്കിലൂടെയും സൗഭാഗ്യയും അമ്മ താര കല്യാണും സുഹൃത്ത് അർജുൻ സോമശേഖറും പ്രേക്ഷകരുടെ ഇഷ്ടം നേടി.

 

View this post on Instagram

 

@focusiweddingstudio @thanzscouture @manyavarmohey

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

Read more: എല്ലാം ആരംഭിച്ചത് ഇവിടെ വച്ചാണ്; അർജുനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് സൗഭാഗ്യ

 

View this post on Instagram

 

@arjunsomasekhar

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

അര്‍ജുനും സൗഭാഗ്യയും പത്തു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളാണ്. താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് അർജുൻ സൗഭാഗ്യയുമായി സൗഹൃദത്തിലാവുകയായിരുന്നു. ടാറ്റൂ ആർട്ടിസ്റ്റ് കൂടിയായ അർജുനും സൗഭാഗ്യയും ചേര്‍ന്ന് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ തന്റെ പ്രതിശ്രുതവധുവിനൊപ്പം തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്കൂൾ നടത്തി വരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook