മലയാളത്തിന്‍റെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളായ സൗഭാഗ്യ വെങ്കിടേഷ്-അര്‍ജ്ജുന്‍ സോമശേഖരന്‍ എന്നിവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്. വിവാഹത്തലേന്ന് നടന്ന ചടങ്ങിനിടെ സൗഭാഗ്യയെ കുറിച്ച് അർജ്ജുൻ സംസാരിക്കുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ എല്ലാ ഇഷ്ടങ്ങളോടും ചേർന്നു നിൽക്കുന്ന പാർട്ണർ എന്നാണ് സൗഭാഗ്യയെ അർജ്ജുൻ വിശേഷിപ്പിക്കുന്നത്. ബൈക്കിനോടും വളർത്തു നായകളോടുമുള്ള തന്റെ ഇഷ്ടവും പാഷനും സൗഭാഗ്യയ്ക്കുമുണ്ടെന്നാണ് അർജുൻ പറയുന്നത്.

“പാർട്ണറെ കുറിച്ച് ആലോചിക്കുമ്പോഴെല്ലാം ബൈക്ക് ക്രേസ് ഉള്ളൊരു ആളാവണം എന്നെനിക്കുണ്ടായിരുന്നു. ഇപ്പോൾ  സൗഭാഗ്യയെ കണ്ടതിൽ പിന്നെ എനിക്കു ബൈക്ക് മടുത്തു, എനിക്കൊന്നു കാറിൽ പോവാൻ പറ്റണില്ല. എവിടെ പോവണമെങ്കിലും മഴയായാലും വെയിലായാലും സൗഭാഗ്യയ്ക്ക് ബൈക്ക് മതി. ഇപ്പോൾ രണ്ടു ബൈക്കായി, അതിനെല്ലാം ജിംജിം അടിക്കുന്ന ഒരു അമ്മയുമാണ് എനിക്കുള്ളത്.”

“എന്റെ മറ്റൊരിഷ്ടം പെറ്റുകളോടാണ്. ഒരു പെറ്റ് ഭ്രാന്തനാണ് ഞാൻ. ഫൈറ്റ് ചെയ്താണ് ഒരു പട്ടിയെ വളർത്താൻ ഉള്ള അനുവാദം വീട്ടിൽ നിന്നു വാങ്ങിയത്. ഒരു പട്ടിയെ വളർത്തി സന്തോഷമായി ജീവിച്ചുകൊണ്ടിരുന്ന എനിക്ക് ഏഴു പട്ടിയെ വളർത്തുന്ന പെണ്ണിനെയാണ് കിട്ടിയത്. ഞങ്ങൾക്ക് രണ്ടാൾക്കും കൂടി ഇപ്പോൾ ഒരു ഒമ്പത് പട്ടികളുണ്ട്,” അർജുന്റെ വാക്കുകൾ പൊട്ടിച്ചിരിയോടെയാണ് സൗഭാഗ്യയും സദസ്സും കേട്ടത്.

സൗഭാഗ്യയുടെയും അമ്മ താരാ കല്യാണിന്റെയും വളർത്തു നായകളോടുള്ള സ്നേഹം ഏറെ പ്രശസ്തമാണ്. ഇപ്പോൾ, വളർത്തു നായകളെ സ്നേഹിക്കുന്ന ഒരു പങ്കാളിയെ കൂടി കിട്ടിയ സന്തോഷത്തിലാണ് സൗഭാഗ്യ.

 

View this post on Instagram

 

Repost with my puggy boys

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 

View this post on Instagram

 

Thank you @anandu_96 for this precious click

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 

View this post on Instagram

 

My boy #rottweiler

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

ഇന്ന് രാവിലെ ഗുരുവായൂരിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. തമിഴ് ബ്രാഹ്മണ രീതിയിലുള്ള ആചാരപ്രകാരമായിരുന്നു വിവാഹചടങ്ങുകള്‍.

sowbhagya venkitesh, sowbhagya venkitesh age, sowbhagya venkitesh haldi photos, sowbhagya venkitesh mehandi photos, sowbhagya venkitesh and arjun, sowbhagya venkitesh and arjun somasekhar, sowbhagya venkitesh and mother dubsmash, sowbhagya venkitesh and arjun somasekharan, sowbhagya venkitesh wedding, sowbhagya venkitesh wedding photos, sowbhagya venkitesh marriage, sowbhagya venkitesh arjun marriage photos, sowbhagya venkitesh arjun somasekharan wedding video, sowbhagya venkitesh wedding, sowbhagya venkitesh marriage photos, സൗഭാഗ്യ വെങ്കിടേഷ്, അര്‍ജ്ജുന്‍ സോമശേഖര്‍, സൗഭാഗ്യ വെങ്കിടേഷ് ഡബ്ബ്സ്മാഷ്, സൗഭാഗ്യ വെങ്കിടേഷ് ഡബ്സ്മാഷ്

അര്‍ജുനും സൗഭാഗ്യയും പത്തു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളാണ്. താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് അർജുൻ സൗഭാഗ്യയുമായി സൗഹൃദത്തിലായത്. ടാറ്റൂ ആർട്ടിസ്റ്റ് കൂടിയായ അർജുനും സൗഭാഗ്യയും ചേര്‍ന്ന് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ സൗഭാഗ്യയ്ക്ക് ഒപ്പം തിരുവനന്തപുരം വെള്ളയമ്പലത്ത് ഡാൻസ് സ്കൂൾ നടത്തി വരികയാണ്.

Read more: സൗഭാഗ്യ-അര്‍ജുന്‍ വിവാഹം നടന്നു: ചിത്രങ്ങള്‍, വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook