ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് സൗഭാഗ്യ വെങ്കടേഷും അർജുന് സോമശേഖരനും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവർക്കും പെണ്‍കുഞ്ഞ് ജനിച്ചത്. തനിക്ക് ഒരു പേരക്കുട്ടി പിറന്ന വിശേഷം സൗഭാഗ്യയുടെ അമ്മയും നർത്തകിയും നടിയുമായ താരാ കല്യാണ്‍ ആണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയത്. മകൾക്കൊപ്പമുള്ളൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. മകളെ സൗഭാഗ്യയും അർജുനും ചേർന്ന് ലാളിക്കുന്നതാണ് വീഡിയോ. ചക്കര വാവ എന്നായിരുന്നു വീഡിയോയ്ക്ക് പേളി മാണിയുടെ കമന്റ്.
ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിനിടയില്‍ ഗർഭകാലം മുതലുളള ഓരോ ചെറിയ കാര്യങ്ങളും സോഷ്യൽ മീഡിയ വഴി സൗഭാഗ്യയും അർജ്ജുനും ആരാധകരെ അറിയിച്ചിരുന്നു. അത് കൊണ്ട് തന്നെ കുഞ്ഞിന്റെ ജനനത്തെക്കുറിച്ച് അവരോളം തന്നെ ആകാംഷയിലും സന്തോഷത്തിലും ആയിരുന്നു ആരാധകരും.
Read More: മഴയത്ത് ഭർത്താവിനൊപ്പം ഡാൻസ് കളിച്ച് സൗഭാഗ്യ വെങ്കിടേഷ്