scorecardresearch
Latest News

ഇവൾ സുദർശന; മകളെ പരിചയപ്പെടുത്തി സൗഭാഗ്യ

മകൾക്കൊപ്പമുള്ള ചിത്രവും സൗഭാഗ്യ പങ്കുവച്ചിട്ടുണ്ട്

ഇവൾ സുദർശന; മകളെ പരിചയപ്പെടുത്തി സൗഭാഗ്യ

തിങ്കളാഴ്ചയാണ് നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സൗഭാഗ്യ വെങ്കടേഷിനും നടന്‍ അര്‍ജ്ജുന്‍ സോമശേഖരനും പെണ്‍കുട്ടി ജനിച്ചത്. തനിക്ക് ഒരു പേരക്കുട്ടി പിറന്ന വിശേഷം സൗഭാഗ്യയുടെ അമ്മയും നർത്തകിയും നടിയുമായ താരാ കല്യാണ്‍ ആണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഒരു അമ്മയും കുഞ്ഞും ചേര്‍ന്ന ഒരു ചിത്രം പോസ്റ്റ്‌ ചെയ്തു കൊണ്ടാണ് താര താന്‍ അമ്മൂമ്മയായ സന്തോഷം അറിയിച്ചത്.

ഇപ്പോഴിതാ, കുഞ്ഞിന് പേരിട്ട വിശേഷം പങ്കുവയ്ക്കുകയാണ് സൗഭാഗ്യ. സുദർശന എന്നാണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരു നൽകിയിരിക്കുന്നത്. മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സൗഭാഗ്യ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

“നിങ്ങളുടെ ആത്മാർത്ഥമായ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു. ഭാവിയിലും ഞങ്ങൾക്ക് ഇത് ആവശ്യമാണ്. ഇവൾ സുദർശന അർജുൻ ശേഖർ,” സൗഭാഗ്യ കുറിച്ചതിങ്ങനെ.

ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിനിടയില്‍ ഗർഭകാലം മുതലുളള ഓരോ ചെറിയ കാര്യങ്ങളും സോഷ്യൽ മീഡിയ വഴി സൗഭാഗ്യയും അർജ്ജുനും ആരാധകരെ അറിയിച്ചിരുന്നു. അത് കൊണ്ട് തന്നെ കുഞ്ഞിന്റെ ജനനത്തെക്കുറിച്ച് അവരോളം തന്നെ ആകാംഷയിലും സന്തോഷത്തിലും ആയിരുന്നു ആരാധകരും.

നിറവയറുമായി അർജുനൊപ്പം ചുവടു വയ്ക്കുന്ന സൗഭാഗ്യയുടെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘സന്തോഷത്തിന്റെ 36 ആഴ്ചകൾ പിന്നിട്ടിരിക്കുന്നു, ട്രെൻഡിനൊപ്പം,’ എന്ന ക്യാപ്ഷനോടെയാണ് സൗഭാഗ്യ വീഡിയോ പങ്കു വച്ചത്.

ഗർഭകാലം അത്ര എളുപ്പമുള്ളതല്ലെന്ന് സൗഭാഗ്യയും അർജുനും ‘ബിഹൈൻഡ്‌വുഡ്സിനു’ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘സിനിമയിലൊക്കെ കാണുന്നത് പോലെ അത്ര സന്തോഷമുള്ള കാര്യമൊന്നുമല്ല ഗര്‍ഭകാലം. തലവേദനയും മറ്റ് വേദനകളും അസ്വസ്ഥയുമൊക്കെയുയുണ്ട്,’ സൗഭാഗ്യ പറഞ്ഞു.

ഫുള്‍ ടൈം എനര്‍ജിയോടെ നടന്ന ഒരാള്‍ക്ക് പെട്ടെന്ന് കാലിലൊക്കെ നീരൊക്കെ വന്ന് വയ്യാതെ ആവുന്നത് കാണുമ്പോള്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു എന്നും അർജുനും പറഞ്ഞു.

2019 ഫെബ്രുവരിയിലായിരുന്നു മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികൾ കൂടിയായ സൗഭാഗ്യയും അർജുനും തമ്മിലുളള വിവാഹം. ഏറെക്കാലം സുഹൃത്തുക്കളായിരുന്ന ഇവര്‍ പിന്നീട് വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.

Read More: ഗർഭകാലം അത്ര എളുപ്പമല്ല, ഒരു കുഞ്ഞ് മതിയെന്നാണ് ആഗ്രഹമെന്ന് സൗഭാഗ്യയും അർജുനും

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Sowbhagya venkitesh arjun somasekhar daughter name