നിറവയറിൽ ഭർത്താവിനൊപ്പം വീണ്ടും ഡാൻസ് കളിച്ചിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്. മഴയത്ത് ഭർത്താവിനൊപ്പം ഡാൻസ് കളിക്കുന്ന സൗഭാഗ്യയുടെ പുതിയ വീഡിയോ വൈറലാവുന്നു. ഏതു നിമിഷവും കുഞ്ഞ് ഇങ്ങെത്തുമെന്നും സൗഭാഗ്യ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം നിറവയറുമായി അർജുനൊപ്പം ചുവടുവയ്ക്കുന്ന വീഡിയോ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു. “സന്തോഷത്തിന്റെ 36 ആഴ്ചകൾ പിന്നിട്ടിരിക്കുന്നു, ട്രെൻഡിനൊപ്പം,” എന്ന ക്യാപ്ഷനോടെയാണ് സൗഭാഗ്യ വീഡിയോ പങ്കുവച്ചത്.
ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് സോഷ്യൽ മീഡിയ താരങ്ങളായ സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. ഗർഭകാലം മുതലുളള ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയ വഴി സൗഭാഗ്യ ആരാധകരെ അറിയിക്കുന്നുണ്ട്. 2019 ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും വെങ്കിടേഷും അര്ജ്ജുന് സോമശേഖരും തമ്മിലുളള വിവാഹം. പ്രണയ വിവാഹമായിരുന്നു.
Read More: ഗർഭകാലം അത്ര എളുപ്പമല്ല, ഒരു കുഞ്ഞ് മതിയെന്നാണ് ആഗ്രഹമെന്ന് സൗഭാഗ്യയും അർജുനും